ഉദ്ഘാടനം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിക്കുന്നു.
മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് ബാച്ചുകളുടെയും, ഹോട്ടല്‍ മാനേജ്മെന്റ് ബാച്ചിന്റെയും 2026 -30 അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു.
സാങ്കേതികവിദ്യയിലും നൂതന ആശയങ്ങളിലും അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുന്ന കാലഘട്ടത്തില്‍ അറിവിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളജ് മാനേജര്‍ മോണ്‍.ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ.ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, പിടിഎ പ്രസിഡന്റ് രാജീവ് ജോസ്, പിടിഎ പ്രതിനിധി ബിനോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടർ സയന്‍സ് ആൻഡ് എന്‍ജിനീയറിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആൻഡ് ഡാറ്റ സയന്‍സ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടർ സയന്‍സ് ആൻഡ് ഡിസൈന്‍ എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി തുടങ്ങിയ ബാച്ചുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും, അധ്യാപകരും അടക്കം 2000 ഓളം പേര് പങ്കെടുത്തു.
Tags : Nattuvishesham Districtnews B.Tech