യുഡിഎഫ് ഏരൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു.
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിന്റെ അധീനതയില്‍ ഭാരതീപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏരൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. നിത്യവും നൂറിലധികം പേര് ചികിത്സ തേടിയെത്തുന്നുണ്ട്.
ഡോക്ടര്‍മാരുടെ കുറവു കാരണം രോഗികള്‍ വലയുകയാണ്.
പാലിയേറ്റീവ് കെയറില്‍ ആറു മാസമായി ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ഇല്ല. ആശുപത്രിയില്‍ എത്തുന്ന രോഗികളോട് ചില ജീവനക്കാര്‍ മര്യാദയില്ലാതെ പെരുമാറുന്നതായി ആരോപണം ഉയരുകയാണ്.
ആശുപത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും ഏരൂര്‍ മൃഗാശുപത്രിയില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഡിസിസി ജനറല്‍ സെക്രട്ടറി പി.ബി. വേണുഗോപാല്‍, മണ്ഡലം പ്രസിഡന്റ് ഗീവര്‍ഗീസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിജു അയിലറ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജോയ്, മുസ്ലിം ലീഗ് നേതാക്കളായ ദുനൂബ് കുട്ടി, നജീം, വാര്‍ഡ് മെമ്പര്‍ ജോജു വില്‍സണ്‍, പി.വി. പ്രകാശ്, ഷറഫുദീന്‍, ഇല്ലിയാസ്, റോയ്, ബിജു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തുമെന്ന ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Congress