x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​ൻ​ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം ഇ​പ്പോ​ഴും ഇ​രു​ട്ടി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 02:25 AM IST | Updated: August 12, 2026 02:25 AM IST

മു​രി​ങ്ങൂ​ർ ഡി​വൈ​ൻ​ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം ഇ​രു​ട്ടി​ലാ​യ നി​ല​യി​ൽ.

മു​രി​ങ്ങൂ​ർ: മേ​ലൂ​ർ, കൊ​ര​ട്ടി, കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഡി​വൈ​ൻ​ന​ഗ​ർ റെ​യി​ൽ​വേ മേ​ൽപാ​ലം വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​ട്ടി​ലാ​ണ്.

പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​ക​ളും ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് 2025 മേ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ചെ​യ​ർ​മാ​നും എം​പി​യു​മാ​യ ജോ​സ് കെ. ​മാ​ണി ഇ​ട​പെ​ട്ട് പ്രാ​ദേ​ശി​ക​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ആ​റു​ല​ക്ഷം രൂ​പ പാ​ല​ത്തി​ൽ സോ​ളാ​ർ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​പ്പാ​ല​ത്തി​ൽ ആ​ഹ്ലാ​ദാ​ര​വം എ​ന്ന പേ​രി​ൽ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും പി​ന്നാ​ലെ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന നാ​ട്ടു​കാ​ർ ഇ​പ്പോ​ൾ നി​രാ​ശ​യി​ലാ​ണ്.
ഫ​ണ്ട് അ​നു​വ​ദി​ച്ച് ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പാ​ല​ത്തി​ൽ വെ​ളി​ച്ച​മെ​ത്താ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. ദേ​ശീ​യ​പാ​ത 544ൽ​നി​ന്ന് കേ​വ​ലം 200 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ രാ​പ്പ​ക​ൽ​ഭേ​ദ​മി​ല്ലാ​തെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

അ​ന്ന​നാ​ട്, വൈ​ന്ത​ല, സ​മ്പാ​ളൂ​ർ, അ​ഷ്ട​മി​ച്ചി​റ, പാ​ള​യം​പ​റ​മ്പ്, മാ​ള, അ​ന്ന​മ​ന​ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന പ്ര​ധാ​ന ഗ​താ​ഗ​ത​പാ​ത കൂ​ടി​യാ​ണി​ത്. 2015ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​യാ​ണ് മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പാ​ല​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ന്നു​മു​ത​ൽ ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ എം​എ​ൽ​എ ബി.​ഡി. ദേ​വ​സി ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ച്ച് സോ​ളാ​ർ വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​യു​ടെ പ്ര​കാ​ശം പ​ര്യാ​പ്ത​മ​ല്ലെ​ന്ന പ​രാ​തി അ​ന്നു​ത​ന്നെ ഉ​യ​ർ​ന്നു.

പി​ന്നീ​ട് സോ​ളാ​ർ വി​ള​ക്കു​ക​ളു​ടെ ബാ​റ്റ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ മോ​ഷ​ണം​പോ​യ​തോ​ടെ പാ​ലം പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​വു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ലു​ള്ള ഹൈ​മാ​സ്റ്റ് വി​ള​ക്കാ​ണ് നി​ല​വി​ൽ ഏ​ക ആ​ശ്വാ​സം. എ​ന്നാ​ൽ അ​തി​ന്‍റെ വെ​ളി​ച്ചം പാ​ല​ത്തി​നു മു​ക​ളി​ലേ​ക്ക് എ​ത്താ​ത്ത​തി​നാ​ൽ രാ​ത്രി​യി​ൽ പാ​ലം പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്.

Tags : Nattuvishesham Districtnews Divine Nagar

Recent News

Corehub Up