മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കുന്നു.
കല്‍പ്പറ്റ: കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷന് മുഖ്യമന്ത്രി വി.ഡി. സതീശന്, സഹകരണമന്ത്രി എം. ലിജു എന്നിവര്‍ക്ക് നിവേദനം നല്കി.
സഹകരണ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന നിക്ഷേപ പിരിവുകാരെ സൂപ്പര്‍ന്യൂമറി തസ്തികയുണ്ടാക്കി മുന്‍കാല പ്രാബല്യത്തെടെ സ്ഥിരപ്പെടുത്തി ജീവനക്കാരായി അംഗീകരിക്കുക, തസ്തിക,ശമ്പള സ്കയില് എന്നിവ നിര്‍ണയിച്ച് സ്ഥാനക്കയറ്റം നല്‍കുക, പെന്‍ഷനടക്കം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക, ക്ഷേമ പെന്ഷന് വിതരണത്തില്‍നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാകുമ്പോഴുണ്ടാവുന്ന നിക്ഷേപ പിരിവുകാരുടെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ദിനേശ് പെരുമണ്ണ, ജനറല്‍ സെക്രട്ടറി വി.ജെ. ലൂക്കോസ്, വൈസ് പ്രസിഡന്റ് എം.കെ. അലവിക്കുട്ടി, വിനോദ് പട്ടം, പി. രാധാകൃഷ്ണന്, സരിത ബാബു, പി.വി. ഫെമിത എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.
Tags : Nattuvishesham DistrictNews DeepikaNews Chief Minister.