x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ചെ​ണ്ടു​മ​ല്ലി​ക്കൃ​ഷി​യി​ല്‍ നൂ​റു​മേ​നി

വെബ് ഡെസ്ക്
Published: August 12, 2026 02:24 AM IST | Updated: August 12, 2026 02:24 AM IST

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്ലൂ​ര്‍: മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ​ഹൃ​ദ​യ കു​ടും​ബ​ശ്രീ പു​ല്ലൂ​ര്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​താ​രാ​മം, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​വ​സ​ന്തം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലൊ​ട്ടാ​കെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​ത ഗ്രൂ​പ്പു​ക​ള്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തി. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി​ചെ​യ്ത ചെ​ണ്ടു​മ​ല്ലി കൃ​ഷി വ​ന്‍​വി​ജ​യ​മാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ.

ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നി​ത മു​ര​ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​മ​സ് തൊ​ക​ല​ത്ത്, ഷീ​ജ മോ​ഹ​ന​ന്‍, ബി​ന്ദു, ഷൈ​ജു, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി സ​ത്യ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​മ്യ മ​ണി​ക​ണ്ഠ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ഡോ. ​അ​ഞ്ചു ബി.​രാ​ജ്, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ ബി​ന്ദു, എ​ഡി​എ​സ് സു​ജാ​ത എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Tags : Nattuvishesham Districtnews Bumper harvest

Recent News

Corehub Up