x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടപ്പടിയിൽ കൃഷിയിടങ്ങൾ ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം

വെബ് ഡെസ്ക്
Published: August 12, 2026 01:36 AM IST | Updated: August 12, 2026 01:36 AM IST

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വാ​വേ​ലി ആ​ല​ക്ക​ര എ.​സി പൗ​ലോ​സി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം വ​രു​ത്തി​യ​ത്. വീ​ടി​നു സ​മീ​പം വ​രെ​യെ​ത്തി​യ ആ​ന​ക​ൾ തെ​ങ്ങ്, വാ​ഴ, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വ തി​ന്നും, ച​വി​ട്ടി​മെ​തി​ച്ചും ന​ശി​പ്പി​ച്ചു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ആ​ന​ശ​ല്യം കാ​ര​ണം വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Herd of wild

Recent News

Corehub Up