x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എം​എ​ച്ച് ന​വ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

വെബ്ഡസ്ക്
Published: November 13, 2026 08:19 AM IST | Updated: November 13, 2026 08:19 AM IST

ബി​എം​എ​ച്ച്‌ ന​വ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ഹോ​സ്‌​പി​റ്റ​ലി​ല്‍ ച​ല​ച്ചി​ത്ര താ​ര​വും നാ​ട​ക​കൃ​ത്തു​മാ​യ ജോ​യ്‌ മാ​ത്യു നി​ർ​വ​ഹി​ക്കു

ക​ണ്ണൂ​ർ: ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ ബി​എം​എ​ച്ച് ന​വ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ണ്ണൂ​ർ ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ച​ല​ച്ചി​ത്ര താ​ര​വും നാ​ട​ക​കൃ​ത്തു​മാ​യ ജോ​യ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​റ്റ​വും നൂ​ത​ന​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കി അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കാ​ൻ​സ​ർ പ​രി​ച​ര​ണ​മാ​ണ് ന​വ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലൂ​ടെ ക​ണ്ണൂ​രി​ൽ സ​ജ്ജ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി, ഹെ​മ​റ്റോ​ള​ജി, റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി തു​ട​ങ്ങി സ​മ​ഗ്ര​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​തെ​ന്ന് ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ​സ് ക​ണ്ണൂ​ർ ക്ല​സ്റ്റ​ർ സി​ഇ​ഒ നി​രൂ​പ് മു​ണ്ട​യാ​ട​ൻ പ​റ​ഞ്ഞു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ൻ​സ​ർ രോ​ഗ​ത്തെ മ​ന​ക്ക​രു​ത്തു​കൊ​ണ്ടും കൃ​ത്യ​മാ​യ ചി​കി​ത്സ​കൊ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​തി​ജീ​വി​ത​രും അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന ഡോ​ക്ട​ർ മാ​രും ത​മ്മി​ൽ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന പ്ര​ത്യേ​ക ഒ​ത്തു​കൂ​ട​ലും ന​ട​ന്നു. നാ​ലാം ഘ​ട്ട കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച് ക​ണ്ണൂ​ർ ബി​എം​എ​ച്ചി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സി​ജോ റൊ​സാ​രി​യോ അ​ട​ക്ക​മു​ള്ള നി​ര​വ​ധി അ​തി​ജീ​വി​ത​ർ ത​ങ്ങ​ളു​ടെ പോ​രാ​ട്ട വ​ഴി​ക​ളും അ​നു​ഭ​വ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കു​വ​ച്ചു.

ച​ട​ങ്ങി​ൽ ഡ​പ്യൂ​ട്ടി ഡി​സ്ട്രി​ക്ട് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി.​എം. ജ്യോ​തി, ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ​സ് ക​ണ്ണൂ​ർ ക്ല​സ്റ്റ​ർ സി​ഇ​ഒ നി​രൂ​പ് മു​ണ്ട​യാ​ട​ൻ, ക​ണ്ണൂ​ർ ക്ല​സ്റ്റ​ർ സി​എം​എ​സ് ഡോ. ​ഇ.​കെ. മു​ഹ​മ്മ​ദ് അ​ബ്ദു​ൾ‌ നാ​സ​ർ, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രാ​യ ഡോ. ​ആ​ൽ​വി​ൻ ജോ​ർ​ജ്, ഡോ. ​പി.​വി. അ​രു​ൺ​മോ​ഹ​ൻ , സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​വി​ഷ്ണു സ​ന്തോ​ഷ്, ഹെ​മ​റ്റോ-​ഓ​ങ്കോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ഷി​ന്‍റോ ഫ്രാ​ൻ​സി​സ് തെ​ക്കു​ട​ൻ, ഇ​ന്‍റ​ർ​വെ​ൻ​ഷ​ന​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​എ​സ്. സു​ധി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : BMH Nava Cancer Institute nattuvishesham local news BMH Nava Cancer Institute has commenced

Recent News

Corehub Up