Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Herd Of Wild

Kannur

ഷി​മോ​ഗ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

ച​ന്ദ​ന​ക്കാം​പാ​റ: മ​ല​യോ​ര​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഷി​മോ​ഗ​യി​ലെ കൈ​പ്പു​ള്ളി കാ​ട്ടി​ൽ വ​ത്സ​മ്മ, ത​ട​ത്തി​ൽ ലൈ​സാ​മ്മ, പ്ര​സ​ന്ന​ൻ മു​ല്ലാ​ത്ത്, രാ​ജേ​ഷ് മ​ഞ്ഞ ക​ഴ​യി​ൽ, ബെ​ന്നി പു​തി​യ​പാ​റ​യി​ൽ, ബെ​ന്നി മ​ഞ്ഞ​ള​യി​ൽ എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ, ക​മു​ക്, കു​രു​മു​ള​ക്, ക​ശു​മാ​വ്, ക​പ്പ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

പു​ല​ർ​ച്ചെ റ​ബ​ർ​വെ​ട്ടു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​ക​ളെ ക​ണ്ട​ത്. ഒ​രു കു​ട്ടി​യും ഏ​ഴ് കൊ​മ്പ​ൻ​മാ​രു​മാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്‌​ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സൈ​മ​ൺ പെ​രു​വ കു​ന്നേ​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ജോ​മോ​ൻ ചീ​ര​മ​റ്റം, ടെ​ൻ​സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് കാ​ട്ടാ​ന​ക​ൾ വീ​ണ്ടും വേ​ലി ത​ക​ർ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യി രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ പാ​ടാം​ക​വ​ല മ​ദ​ർ തെ​രേ​സ പ​ള്ളി​ക്ക് സ​മീ​പം ബെ​ന്നി മ​ഞ്ഞ​ളി​യി​ൽ, മ​ഞ്ഞ​കു​ഴ​യി​ൽ ലീ​ല, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ബെ​ന്നി​യു​ടെ വാ​ഴ​ത്തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന കൂ​ട്ടം 250 ഓ​ളം വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യും ബെ​ന്നി​യു​ടെ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തി​യി​രു​ന്നു. കാ​ട്ടാ​ന ഭീ​തി​യി​ലാ​ണ് പാ​ടാം​ക​വ​ല, ക​ൻ​മ​ദ​പ്പാ​റ, കാ​ഞ്ഞി​ര​ക്കൊ​ല്ലി, മു​ക്കു​ഴി, ചീ​ത്ത​പ്പാ​റ ഭാ​ഗ​ങ്ങ​ൾ. പു​ല്ല​രി​യാ​ൻ ചെ​ന്ന ബി​ന്ദു​ജോ​സ​ഫ് എ​ന്ന വീ​ട്ട​മ്മ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ട്ട​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടു

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി ആ​ർ​ആ​ർ​ടി സം​ഘ​ത്തെ ആ​വ​ശ്യ​പ്പെ​ട്ടു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു.

എം​എ​ൽ​എ​യും വ​നം വ​കു​പ്പു​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ളെ പ​യ്യാ​വൂ​ർ മേ​ഖ​ല​യി​ൽ 20 അം​ഗ ആ​ർ​ആ​ർ​ടി സം​ഘം എ​ത്തി​യേ​ക്കും. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി. ഫെ​ൻ​സിം​ഗ് ഭാ​ഗ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലെ കാ​ടു​ക​ൾ വെ​ട്ടി തെ​ളി​ക്കാ​ത്ത​താ​ണ് ആ​ന​ക​ളെ തു​ര​ത്താ​ൻ വ​നം വ​കു​പ്പി​നും സാ​ധി​ക്കാ​തെ വ​രു​ന്ന​ത്.

Latest News

Corehub Up