മണപ്പുറം ഫിനാന്‍സ്
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ നടപ്പ് സാമ്പത്തികവര്‍ഷം ഒന്നാം പാദത്തിലെ കണക്കുകള്‍ പുറത്തുവന്നു. കമ്പനിയുടെ നികുതിക്കുശേഷമുള്ള സംയുക്ത ലാഭം വര്‍ഷാടിസ്ഥാനത്തില്‍ 341.40 ശതമാനം വളര്‍ന്ന് 585 കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 57.20 ശതമാനം വളര്‍ന്ന് 69,635 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 132 കോടിയായിരുന്നു.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ സ്വര്‍ണപ്പണയ ആസ്തികളില്‍ വര്‍ഷാടിസ്ഥാനത്തില്‍ 97.9 ശതമാനം വളര്‍ച്ചയുണ്ടായി. ഇതു മൊത്തത്തില്‍ 57,006 കോടിയിലെത്തി നില്ക്കുന്നു. സ്വര്‍ണവായ്പകള്‍ ഒഴികെയുള്ള ആസ്തികള്‍ കമ്പനിയുടെ മൊത്തം ആസ്തികളുടെ 18.14 ശതമാനം വരും.
ജൂണ്‍ പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ലാഭം 21 കോടി രൂപയാണ്. മണപ്പുറം ഫിനാന്‍സിന്റെ മൊത്തം പ്രവര്‍ത്തനവരുമാനം വര്‍ഷാടിസ്ഥാനത്തില്‍ 34.1 ശതമാനം വളര്‍ന്ന് 3,033 കോടിയിലെത്തിയെന്നും മണപ്പുറം ഫിനാന്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.
Tags : ManappuramFinance Netprofit Gain Business