Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Netprofit

ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 45 ശ​ത​മാ​നം വ​ള​ർ​ച്ച

കൊ​​​​ച്ചി: സെ​​​​പ്റ്റം​​​​ബ​​​​ർ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ ര​​​​ണ്ടാം​​​​പാ​​​​ദ​​​​ത്തി​​​​ൽ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം 45 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 1,386 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ബാ​​​​ങ്കി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വു​​​​മു​​​​യ​​​​ർ​​​​ന്ന പാ​​​​ദ​​​​വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റാ​​​​ദാ​​​​യ​​​​മാ​​​​ണി​​​​ത്.

അ​​​​റ്റ​​​​പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 26.38 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 3,153 കോ​​​​ടി രൂ​​​​പ​​​​യും ഫീ ​​​​ഇ​​​​ൻ​​​​കം 31.86 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 1,168 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി. നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി ദ​​​​ശാ​​​​ബ്‌​​​ദ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലെ​​​​ത്തി.
ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 20.12 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 6.41 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. നി​​​​ക്ഷേ​​​​പം 18.61 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോടെ 3.43 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

കാ​​​​സാ നി​​​​ക്ഷേ​​​​പം 103 ബി​​​​പി​​​​എ​​​​സ് വ​​​​ർ​​​​ധി​​​​ച്ച് 1.09 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ആ​​​​കെ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ 32.04 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. പ്ര​​​​വാ​​​​സി നി​​​​ക്ഷേ​​​​പം 26.63 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 1.19 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. വാ​​​​യ്പ വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 21.66 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 3.02 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ഇ​​​​തോ​​​​ടെ വാ​​​​യ്പ​​​​യി​​​​ൽ മൂ​​​​ന്നു ല​​​​ക്ഷം കോ​​​​ടി രൂ​​​​പ എ​​​​ന്ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലും ബാ​​​​ങ്ക് ക​​​​ട​​​​ന്നു.

ഗോ​​​​ൾ​​​​ഡ് ലോ​​​​ൺ വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 37.13 ശ​​​​ത​​​​മാ​​​​ന​​​​വും വാ​​​​ണി​​​​ജ്യ ബാ​​​​ങ്കിം​​​​ഗ് വാ​​​​യ്പ​​​​ക​​​​ള്‍ 25.46 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധി​​​​ച്ചു. കോ​​​​ര്‍​പ​​​​റേ​​​​റ്റ് വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 17.19 ഉം ​​​​കൊ​​​​മേ​​​​ഴ്സ്യ​​​​ൽ വെ​​​​ഹി​​​​ക്കി​​​​ൾ, എ​​​​ക്വി​​​​പ്മെ​​​​ന്‍റ് വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 21.74 ഉം ​​​​പ്രോ​​​​പ്പ​​​​ർ​​​​ട്ടി ലോ​​​​ണി​​​​ൽ 32.21 ഉം ​​​​ബി​​​​സി​​​​ന​​​​സ് ബാ​​​​ങ്കിം​​​​ഗി​​​​ൽ 12.39ഉം ​​​​ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ൽ 28.27 ഉം ​​​​ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്.

വ​​​​ര​​​​വ്- ചെ​​​​ല​​​​വ് അ​​​​നു​​​​പാ​​​​തം 196 ബി​​​​പി​​​​എ​​​​സ് നേ​​​​ട്ട​​​​ത്തോ​​​​ടെ 52.08 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ആ​​​​സ്‌​​​​തി​​​​യി​​​​ന്മേ​​​​ലു​​​​ള്ള ആ​​​​ദാ​​​​യം 1.32 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും ഓ​​​​ഹ​​​​രി​​​​യി​​​ന്മേ​​​ലു​​​​ള്ള ആ​​​​ദാ​​​​യം 256 ബി​​​​പി​​​​എ​​​​സ് വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 13.57 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും പ്ര​​​​തി ഓ​​​​ഹ​​​​രി ബു​​​​ക്ക് വാ​​​​ല്യൂ 166.32 രൂ​​​​പ​​​​യാ​​​​യും ഉ​​​​യ​​​​ർ​​​​ന്നു. ഈ ​​​​പാ​​​​ദ​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ 12 ശാ​​​​ഖ​​​​ക​​​​ൾ കൂ​​​​ടി​​​​യാ​​​​കു​​​​മ്പോ​​​​ൾ ബാ​​​​ങ്കി​​​​ന് നി​​​​ല​​​​വി​​​​ൽ 1,662 ബാ​​​​ങ്കിം​​​​ഗ് ഔ​​​​ട്ട്‌​​​ലെ​​​​റ്റു​​​​ക​​​​ളാ​​​​യെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Business

കാനറ ബാങ്കിന് 4,856 കോടി അറ്റാദായം

കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ​​​ബാ​​​ങ്കാ​​​യ കാ​​​ന​​​റ ബാ​​​ങ്ക് 2026-27 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ ര​​​ണ്ടു ശ​​​ത​​​മാ​​​നം അ​​​റ്റാ​​​ദാ​​​യ വ​​​ള​​​ര്‍ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 4,856 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ന്നു.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ലെ സ​​​മാ​​​ന പാ​​​ദ​​​ത്തി​​​ല്‍ ഇ​​​ത് 4,752 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ജൂ​​​ണ്‍ പാ​​​ദ​​​ത്തി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം വ​​​രു​​​മാ​​​നം 38,063 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 39,684 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍ധി​​​ച്ചു.

പ​​​ലി​​​ശ​​​വ​​​രു​​​മാ​​​നം 31,003 കോ​​​ടി​​​യി​​​ല്‍നി​​​ന്ന് 32,957 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ന്നു. പ്ര​​​വ​​​ര്‍ത്ത​​​ന​​​ലാ​​​ഭം ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷ​​​ത്തെ 8,554 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 8,636 കോ​​​ടി​​​യാ​​​യി വ​​​ര്‍ധി​​​ച്ചു.

ആ​​​സ്തി ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലും ബാ​​​ങ്ക് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചു. മൊ​​​ത്തം നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ളു​​​ടെ അ​​​നു​​​പാ​​​തം 2.69 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍നി​​​ന്ന് 1.57 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള വ​​​ക​​​യി​​​രു​​​ത്ത​​​ല്‍ 1,845 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 1,399 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞു.

പ്രൊ​​​വി​​​ഷ​​​ന്‍ ക​​​വ​​​റേ​​​ജ് അ​​​നു​​​പാ​​​തം 93.17 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍നി​​​ന്ന് 94.76 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ര്‍ധി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​താ അ​​​നു​​​പാ​​​തം16.52 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍നി​​​ന്ന് 17.17 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍ന്ന​​​തും സാ​​​മ്പ​​​ത്തി​​​ക അ​​​ടി​​​ത്ത​​​റ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യ​​​താ​​​യി സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

Business

വി ഗാർഡിന് അറ്റാദായത്തിൽ 76 ശതമാനം വര്‍ധന

കൊ​​​​ച്ചി: മു​​​​ന്‍നി​​​​ര ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ളാ​​​​യ വി ​​​​ഗാ​​​​ര്‍ഡ് ഇ​​​​ന്‍ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് ജൂ​​​​ൺ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച 2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍ഷ​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​പാ​​​​ദ​​​​ത്തി​​​​ൽ 1810.65 കോ​​​​ടി രൂ​​​​പ മൊ​​​​ത്തം വ​​​​രു​​​​മാ​​​​നം നേ​​​​ടി.

മു​​​​ന്‍ വ​​​​ര്‍ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ലെ 1466.08 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 23.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വ​​​​ര്‍ധ​​​​ന. മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ൽ 73.85 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​റ്റാ​​​​ദാ​​​​യം ഇ​​​​ത്ത​​​​വ​​​​ണ 76.4 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 130.25 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ൽ ബി​​​​സി​​​​ന​​​​സ് ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​താ​​​​യി വി ​​​​ഗാ​​​​ര്‍ഡ് ഇ​​​​ന്‍ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ മി​​​​ഥു​​​​ന്‍ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.

ബി​​​​സി​​​​ന​​​​സി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ അ​​​​ടി​​​​ത്ത​​​​റ, സ​​​​ജീ​​​​വ​​​​മാ​​​​യ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ, അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വേ​​​​ന​​​​ൽ​​​​ക്കാ​​​​ലം എ​​​​ന്നി​​​​വ​​​​യു​​​​ടെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​വും വ​​​​ള​​​​ർ​​​​ച്ച​​​​യും നേ​​​​ടാ​​​​ൻ വി ​​​​ഗാ​​​​ർ​​​​ഡി​​​​നു സാ​​​​ധി​​​​ച്ച​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Business

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക് 3,068 കോ​ടി അ​റ്റാ​ദാ​യം

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ മി​​​ക​​​ച്ച ലാ​​​ഭം കൈ​​​വ​​​രി​​​ച്ചു. 36.23 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 3,068 കോ​​​ടി രൂ​​​പ​​​യാ​​​യി.

മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 2,252 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 25.99 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 5,051 കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ന്നു.

ബാ​​​ങ്ക് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മൊ​​​ത്തം ബി​​​സി​​​ന​​​സ് 16.57 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 17.55 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ആ​​​ഗോ​​​ള നി​​​ക്ഷേ​​​പം 14.90 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 9.57 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ആ​​​ഗോ​​​ള വാ​​​യ്പ 18.64 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 7.97 ല​​​ക്ഷം കോ​​​ടി​​​യി​​​ലെ​​​ത്തി.

ബാ​​​ങ്കി​​​ന്‍റെ അ​​​സ​​​റ്റ് ക്വാ​​​ളി​​​റ്റി​​​യും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ഗ്രോ​​​സ് നോ​​​ണ്‍ പെ​​​ര്‍​ഫോ​​​മിം​​​ഗ് അ​​​സ​​​റ്റ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ 111 ബേ​​​സി​​​സ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ മെ​​​ച്ച​​​പ്പെ​​​ട്ട് 1.81 ശ​​​ത​​​മാ​​​നം എ​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി. സ​​​മാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ നെ​​​റ്റ് എ​​​ന്‍​പി​​​എ 24 ബേ​​​സി​​​സ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ മെ​​​ച്ച​​​പ്പെ​​​ട്ട് 0.51 ശ​​​ത​​​മാ​​​ന​​​മാ​​​യി.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക അ​​​ടി​​​ത്ത​​​റ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യും കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്താ​​​ര്‍​ജി​​​ച്ച​​​തോ​​​ടെ റി​​​ട്ടേ​​​ണ്‍ ഓ​​​ണ്‍ അ​​​സ​​​റ്റ്‌​​​സ് 1.01 ശ​​​ത​​​മാ​​​ന​​​മാ​​​യും റി​​​ട്ടേ​​​ണ്‍ ഓ​​​ണ്‍ ഇ​​​ക്വി​​​റ്റി 16.12 ശ​​​ത​​​മാ​​​ന​​​മാ​​​യും വ​​​ര്‍​ധി​​​ച്ചു.

കാ​​​സ (ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്, സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട്) നി​​​ക്ഷേ​​​പം മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 7.18 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 3.02 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ കാ​​​സ അ​​​നു​​​പാ​​​തം 36.68 ശ​​​ത​​​മാ​​​ന​​​മാ​​​യി.

Business

മഹീന്ദ്ര ഫിനാൻസിന്‍റെ അറ്റാദായത്തിൽ വർധന

കൊ​​​ച്ചി: ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ഫി​​​നാ​​​ൻ​​​സി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 70 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 899 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മൊ​​​ത്തവ​​​രു​​​മാ​​​നം 12 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 4,974 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

ക​​​മ്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മൊ​​​ത്തം ആ​​​സ്തി 13 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 1,37,449 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 22 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 15,564 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ​​​ക​​​ളാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

സം​​​യോ​​​ജി​​​ത അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​മ്പ​​​നി​​​യു​​​ടെ മൊ​​​ത്തവ​​​രു​​​മാ​​​നം 14 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 5,725 കോ​​​ടി രൂ​​​പ​​​യാ​​​യും അ​​​റ്റാ​​​ദാ​​​യം 75 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 927 കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Business

യൂക്കോ ബാങ്കിന് 656 കോടി രൂപയുടെ അറ്റാദായം

കൊ​​​ച്ചി: യൂ​​​ക്കോ ബാ​​​ങ്ക് 2026-27 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ഏ​​​പ്രി​​​ല്‍-​​​ജൂ​​​ണ്‍ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷ​​​ത്തെ 607 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന അ​​​റ്റാ​​​ദാ​​​യം ഈ ​​​വ​​​ർ​​​ഷം 656 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍ധി​​​പ്പി​​​ച്ചു.

റീ​​​ട്ടെ​​​യി​​​ല്‍, കൃ​​​ഷി, എം​​​എ​​​സ്എം​​​ഇ വാ​​​യ് എ​​​ന്നി​​​വ​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ വി​​​ക​​​സ​​​ന​​​മാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് വ​​​ര്‍ഷം തോ​​​റും 15.53 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച​​​യോ​​​ടെ 6,05,083 കോ​​​ടി രൂ​​​പ​​​യാ​​​യി.

മൊ​​​ത്തം വാ​​​യ്പ​​​ക​​​ള്‍ 21.18 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 2,72,768 കോ​​​ടി രൂ​​​പ​​​യും മൊ​​​ത്ത നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ 11.28 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 3,32,315 കോ​​​ടി​​​യു​​​മാ​​​യി. ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ളും വാ​​​ഹ​​​ന​​​വാ​​​യ്പ​​​ക​​​ളും യ​​​ഥാ​​​ക്ര​​​മം 19.98 ശ​​​ത​​​മാ​​​ന​​​വും 65.45 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ര്‍ച്ച നേ​​​ടി​​​യ​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ രാ​​​ജേ​​​ന്ദ്ര കു​​​മാ​​​ര്‍ സാ​​​ബു പ​​​റ​​​ഞ്ഞു.

Latest News

Corehub Up