x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി​ഐ​യു​ടെ അ​റ്റാ​ദാ​യം 21,121 കോ​ടി

വെബ്ഡെസ്ക്
Published: August 8, 2026 10:43 PM IST | Updated: August 8, 2026 10:43 PM IST

സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ

കൊ​​​​ച്ചി: സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​സ്ബി​​​​ഐ) 2026-27 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ൽ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ർ​​​​ന്ന ത്രൈ​​​​മാ​​​​സ അ​​​​റ്റാ​​​​ദാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​വും കു​​​​റ​​​​ഞ്ഞ ക്രെ​​​​ഡി​​​​റ്റ് കോ​​​​സ്റ്റു​​​​മാ​​​​ണ് ബാ​​​​ങ്കി​​​​നു ക​​​​രു​​​​ത്താ​​​​യ​​​​ത്.

മു​​​​ൻ​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​റ്റാ​​​​ദാ​​​​യം 10.23 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 21,121 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭം 9.77 ശ​​​​ത​​​​മാ​​​​നം വാ​​​​ർ​​​​ഷി​​​​ക​​​വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 33,529 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. അ​​​​റ്റ പ​​​​ലി​​​​ശ​​​വ​​​​രു​​​​മാ​​​​നം 14.88 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 46,992 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​റ്റ പ​​​​ലി​​​​ശ മാ​​​​ർ​​​​ജി​​​​ൻ മു​​​​ൻ പാ​​​​ദ​​​​ത്തേ​​​​ക്കാ​​​​ൾ 7 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റ് മെ​​​​ച്ച​​​​പ്പെ​​​​ട്ട് 3.00 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം അ​​​​റ്റ പ​​​​ലി​​​​ശ മാ​​​​ർ​​​​ജി​​​​ൻ 5 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റ് മെ​​​​ച്ച​​​​പ്പെ​​​​ട്ട് 2.86 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യ​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : SBI NetProfit Business

Recent News

Corehub Up