മഹീന്ദ്ര ഫിനാൻസ് ലോഗോ
കൊച്ചി: ധനകാര്യ സേവനദാതാക്കളായ മഹീന്ദ്ര ഫിനാൻസിന്റെ സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ച് 899 കോടി രൂപയായി ഉയർന്നു. ഈ കാലയളവിൽ മൊത്തവരുമാനം 12 ശതമാനം വർധിച്ച് 4,974 കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 13 ശതമാനം വാർഷികവളർച്ചയോടെ 1,37,449 കോടി രൂപയായി ഉയർന്നു. ആദ്യപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനയോടെ 15,564 കോടി രൂപയുടെ വായ്പകളാണു വിതരണം ചെയ്തത്.
സംയോജിത അടിസ്ഥാനത്തിൽ കമ്പനിയുടെ മൊത്തവരുമാനം 14 ശതമാനം വർധിച്ച് 5,725 കോടി രൂപയായും അറ്റാദായം 75 ശതമാനം വാർഷിക വളർച്ചയോടെ 927 കോടി രൂപയായും ഉയർന്നതായി അധികൃതർ വ്യക്തമാക്കി.
Tags : MahindraFinance NetProfit Increases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash