x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സാ​ഫ് ബാ​ങ്കി​ന് ആ​ദ്യ​പാ​ദ​ത്തി​ൽ 80 കോ​ടി രൂ​പ അ​റ്റാ​ദാ​യം

വെബ്ഡെസ്ക്
Published: August 1, 2026 01:25 AM IST | Updated: August 1, 2026 01:25 AM IST

ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക്

കൊ​​​ച്ചി: ന​​​ട​​​പ്പു​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ 80 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക്.

മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ന​​​പാ​​​ദ​​​ത്തി​​​ൽ 81 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ നാ​​​ലാം​​​പാ​​​ദ​​​ത്തി​​​ൽ ബാ​​​ങ്ക് 24 കോ​​​ടി രൂ​​​പ ലാ​​​ഭം നേ​​​ടി​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ​​​ക​​​ൾ, സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ൾ, ആ​​​സ്തി ഗു​​​ണ​​​മേ​​ന്മ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ചെ​​​റു​​​കി​​​ട​​​സം​​​രം​​​ഭ​​​ങ്ങ​​​ൾ, കൃ​​​ഷി, റീ​​​ട്ടെ​​​യ്ൽ, സ്വ​​​ർ​​​ണ​​​വാ​​​യ്പ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷി​​​ത വാ​​​യ്പാ​​​വി​​​ത​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണു ബാ​​​ങ്കി​​​നെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. ബാ​​​ങ്ക് കൈ​​​കാ​​​ര്യം​​​ചെ​​​യ്യു​​​ന്ന മൊ​​​ത്തം ബി​​​സി​​​ന​​​സ് 50000 കോ​​​ടി രൂ​​​പ​​​യെ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ടു.

മൊ​​​ത്തം വാ​​​യ്പ 27 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 23,216 കോ​​​ടി രൂ​​​പ​​​യും നി​​​ക്ഷേ​​​പം 19 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 26,924 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി. 35 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 14,465 കോ​​​ടി രൂ​​​പ​​​യാ​​​ണു സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ. മൊ​​​ത്തം വാ​​​യ്പ​​​യി​​​ൽ 62 ശ​​​ത​​​മാ​​​ന​​​മാ​​​ണു സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ​​​ക​​​ൾ.

കാ​​​സ (ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്: സേ​​​വിം​​ഗ്സ് അ​​​ക്കൗ​​​ണ്ട്) അ​​​നു​​​പാ​​​തം 12 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 6,297 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ-​​​നി​​​ക്ഷേ​​​പ അ​​​നു​​​പാ​​​തം 82.3 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി 5.4 ശ​​​ത​​​മാ​​​ന​​​മാ​​​യും അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.8 ശ​​​ത​​​മാ​​​ന​​​മാ​​​യും മെ​​​ച്ച​​​പ്പെ​​​ട്ടു. നീ​​​ക്കി​​​യി​​​രു​​​പ്പ് അ​​​നു​​​പാ​​​തം ഉ​​​യ​​​ർ​​​ന്ന് 85.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി.

പ​​​ലി​​​ശ വ​​​രു​​​മാ​​​നം 33 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 1098 കോ​​​ടി രൂ​​​പ​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ വ​​​രു​​​മാ​​​ന​​​വും ചെ​​​ല​​​വും ത​​​മ്മി​​​ലു​​​ള്ള അ​​​നു​​​പാ​​​തം മു​​​ൻ​ വ​​​ർ​​​ഷ​​​ത്തെ 78.2 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 58.1 ശ​​​ത​​​മാ​​​ന​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ട്ടു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 179 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​നേ​​​ടി 349 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

വാ​​​യ്പ​​​ക​​​ളി​​​ലെ റി​​​സ്ക് കു​​​റ​​​ച്ചും ആ​​​സ്തി​​​ക​​​ളു​​​ടെ ഗു​​​ണ​​​മേ​​​ൻ​​​മ വ​​​ർ​​​ധി​​​പ്പി​​​ച്ചും സു​​​സ്ഥി​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ഇ​​​സാ​​​ഫ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

Tags : ISAFBank NetProfit Business ISAFSmallFinanceBank

Recent News

Corehub Up