വി ഗാര്‍ഡ് ലോഗോ
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണനിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജൂൺ 30ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി.
മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയില്‍നിന്ന് 23.5 ശതമാനമാണു വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4 ശതമാനം വർധിച്ച് 130.25 കോടി രൂപയിലെത്തി.
സാമ്പത്തികവർഷത്തിലെ ഒന്നാം പാദത്തിൽ ബിസിനസ് ശക്തമായ പ്രകടനം കാഴ്ചവച്ചതായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ബിസിനസിന്റെ ശക്തമായ അടിത്തറ, സജീവമായ മുൻകരുതൽ നടപടികൾ, അനുകൂലമായ വേനൽക്കാലം എന്നിവയുടെ പിൻബലത്തിൽ മികച്ച ലാഭവിഹിതവും വളർച്ചയും നേടാൻ വി ഗാർഡിനു സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.