x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക് 3,068 കോ​ടി അ​റ്റാ​ദാ​യം

വെബ്ഡെസ്ക്
Published: July 26, 2026 10:06 PM IST | Updated: July 26, 2026 10:06 PM IST

ലോഗോ

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ മി​​​ക​​​ച്ച ലാ​​​ഭം കൈ​​​വ​​​രി​​​ച്ചു. 36.23 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 3,068 കോ​​​ടി രൂ​​​പ​​​യാ​​​യി.

മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 2,252 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 25.99 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 5,051 കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ന്നു.

ബാ​​​ങ്ക് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മൊ​​​ത്തം ബി​​​സി​​​ന​​​സ് 16.57 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 17.55 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ആ​​​ഗോ​​​ള നി​​​ക്ഷേ​​​പം 14.90 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 9.57 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ആ​​​ഗോ​​​ള വാ​​​യ്പ 18.64 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 7.97 ല​​​ക്ഷം കോ​​​ടി​​​യി​​​ലെ​​​ത്തി.

ബാ​​​ങ്കി​​​ന്‍റെ അ​​​സ​​​റ്റ് ക്വാ​​​ളി​​​റ്റി​​​യും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ഗ്രോ​​​സ് നോ​​​ണ്‍ പെ​​​ര്‍​ഫോ​​​മിം​​​ഗ് അ​​​സ​​​റ്റ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ 111 ബേ​​​സി​​​സ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ മെ​​​ച്ച​​​പ്പെ​​​ട്ട് 1.81 ശ​​​ത​​​മാ​​​നം എ​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി. സ​​​മാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ നെ​​​റ്റ് എ​​​ന്‍​പി​​​എ 24 ബേ​​​സി​​​സ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ മെ​​​ച്ച​​​പ്പെ​​​ട്ട് 0.51 ശ​​​ത​​​മാ​​​ന​​​മാ​​​യി.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക അ​​​ടി​​​ത്ത​​​റ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യും കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്താ​​​ര്‍​ജി​​​ച്ച​​​തോ​​​ടെ റി​​​ട്ടേ​​​ണ്‍ ഓ​​​ണ്‍ അ​​​സ​​​റ്റ്‌​​​സ് 1.01 ശ​​​ത​​​മാ​​​ന​​​മാ​​​യും റി​​​ട്ടേ​​​ണ്‍ ഓ​​​ണ്‍ ഇ​​​ക്വി​​​റ്റി 16.12 ശ​​​ത​​​മാ​​​ന​​​മാ​​​യും വ​​​ര്‍​ധി​​​ച്ചു.

കാ​​​സ (ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്, സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട്) നി​​​ക്ഷേ​​​പം മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 7.18 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 3.02 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ കാ​​​സ അ​​​നു​​​പാ​​​തം 36.68 ശ​​​ത​​​മാ​​​ന​​​മാ​​​യി.

Tags : BankofIndia NetProfit Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up