ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ ഉദ്ഘാടനം ചെയ്യുന്നു.
ഉളിക്കൽ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) നെല്ലിക്കാംപൊയിൽ മേഖലയിലെ 20 യൂണിറ്റുകളെ ഉൾക്കൊള്ളിച്ചുള്ള വാർഷിക പൊതുയോഗം നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കാംപൊയിൽ ടിഎസ്എസ്എസ് ഹാളിൽ നടന്ന യോഗത്തിൽ ഫാ. ജുബിൻ കണിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് മുഖ്യപ്രഭാഷണം നടത്തി. ആർസിസി പ്രസിഡന്റ് ജോർജ് തെക്കേമുറിയിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജസ്ബിൻ ചെരിയംകുന്നേൽ, നെല്ലിക്കാം പൊയിൽ അസിസ്റ്റന്റ് വികാരി ഫാ. എബിൻ തെള്ളിക്കുന്നേൽ, മുൻ ആർസിസി പ്രസിഡന്റ് ജോസഫ് മരങ്ങാട്ടുമാലിൽ, തോമസ് കടുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
മികച്ച സിയു ആയി കാഞ്ഞിരക്കൊല്ലി, നെല്ലിക്കാംപൊയിൽ, അറബി യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കുവച്ചു. മികച്ച മഹിളാ സേവാസംഘമായി മുണ്ടാനൂർ എംഎസ്എസിനെയും തെരഞ്ഞെടുത്തു. യൂണിറ്റുകളെ മെമന്റോ നൽകി ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കളെ യോഗത്തിൽ അനുമോദിച്ചു.
സംഘടനയുടെ വരവു ചെലവു കണക്കും റിപ്പോർട്ടും ആർസിസി സെക്രട്ടറി ജോർജ് ആനിത്തോട്ടവും സംഘനിധി കണക്ക് പ്രോഗ്രാം മാനേജർ മേഴ്സി ഓലിക്കലും അവതരിപ്പിച്ചു.