ക്രിസ്ത്യൻ കോൺഗ്രിഗേഷനിൽ പെരുന്നാളിന് മിഖായേൽ റമ്പാൻ കൊടിയേറ്റുന്നു.
പിറവം: പിറവത്തെ ദേവാലയങ്ങളിൽ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിന് കൊടിയേറി. 15 നാണ് പെരുന്നാൾ സമാപനം. സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി കത്തീഡ്രലിൽ (വലിയ പള്ളി) വികാരി ഫാ. ഏലിയാസ് ചെറുകാട്ട് കൊടിയേറ്റി. 14 ന് രാവിലെ 6.45 ന് നമസ്കാരം. 7.15 ന് കുർബാന, വൈകിട്ട് ഏഴിന് സന്ധ്യാനമസ്കാരം, എട്ടിന് പ്രസംഗം 8.30 ന് ആശീർവാദം, നേർച്ചസദ്യ.
15 ന് രാവിലെ എട്ടിന് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, ഒമ്പതിന് മധ്യസ്ഥ പ്രാർഥന, പ്രസംഗം. പത്തിന് കരവട്ടെ കുരിശിങ്കലേക്ക് പ്രദക്ഷിണം. 11ന് ആശീർവാദം, നേർച്ച സദ്യ .
പിറവം സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ദേവാലയത്തിൽ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളിന് മിഖായേൽ റമ്പാൻ കൊടിയേറ്റി. വികാരി ഫാ. വർഗീസ് പനിച്ചയിൽ, സഹവികാരിമാരായ ഫാ. ബിജോ വൈമ്പനേത്ത്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. ബേസിൽ പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
14ന് രാവിലെ ഏഴിന് കുർബാന, 6.30ന് സന്ധ്യാനമസ്കാരം, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന, 7.30ന് പെരുന്നാൾ സന്ദേശം.
15ന് രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം, എട്ടിന് മൂന്നിന്മേൽ കുർബാന, ദൈവമാതാവിന്റെ സുനോറോ ആഘോഷപൂർവം പേടകത്തിൽ നിന്നും പുറത്തെടുക്കൽ, പെരുന്നാൾ സന്ദേശം, തുടർന്ന് അവാർഡ് വിതരണം, നേർച്ചസദ്യ.