രാംരാജ് കോട്ടണ്‍ ഒരുക്കിയ മുണ്ടുകളം
കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളം മാതൃകയില്‍ മുണ്ടുകളം തീര്‍ത്ത് രാംരാജ് കോട്ടണ്‍. കൊച്ചി ഫോറം മാളിലാണ് ആയിരംചതുരശ്ര അടി വിസ്തൃതിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മുണ്ടുകളം രാംരാജ് കോട്ടണ്‍ ഒരുക്കിയത്.
പരമ്പരാഗത പൂക്കളത്തിന്റെ മാതൃകയില്‍ വിവിധതരം മുണ്ടുകള്‍ ചേര്‍ത്തുവച്ചാണ് മുണ്ടുകളം തീര്‍ത്തത്.
കേരളീയരുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഏറ്റവും മികച്ചതും വൈവിധ്യമാര്‍ന്നതുമായ മുണ്ടുകള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് രാംരാജ് കോട്ടണ്‍ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്. നാഗരാജന് പറഞ്ഞു.
Tags : Ramraj Mundukalam OnamCelebrations Business