x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈക്രോസോഫ്റ്റിൽ സ്വയം വിരമിക്കൽ പദ്ധതി; 60,000 ജീ​വ​ന​ക്കാ​ർ​­­­­­ പ​ദ്ധ​തി​യി​ൽ

വെബ്ഡെസ്ക്
Published: October 27, 2026 10:31 PM IST | Updated: October 27, 2026 10:31 PM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​യോ​ർ​ക്ക്: ഐ​ടി വ​ന്പ​ന്മാ​രാ​യ മൈ​ക്രോ​സോ​ഫ്റ്റ് ഇ​ന്ത്യ, യു​എ​സ്, യു​കെ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗ്യ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കാ​യി വോ​ളി​ന്‍റ​റി എ​ക്സി​റ്റ് പ്രോ​ഗ്രാം (സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി) പ്ര​ഖ്യാ​പി​ച്ചു.

ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന്‍റെയും ഭാ​ഗ​മാ​യാ​ണ് ക​ന്പ​നി ഈ ​നീ​ക്കം ന​ട​ത്തു​ന്ന​ത്. ക​ന്പ​നി വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക പി​ന്തു​ണ​യും ക​രി​യ​ർ പ്ലാ​നിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 60,000 ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​ഓ​ഫ​റി​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​ത് ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രു​ടെ നാ​ലി​ലൊ​ന്നു വ​രും. ഇ​ന്ത്യ​യി​ൽ മൈ​ക്രോ​സോ​ഫ്റ്റി​ന് ഏ​ക​ദേ​ശം 23,000 ജീ​വ​ന​ക്കാ​രു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ എ​ത്ര​പേ​ർ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഇ​ന്ത്യ​യി​ലു​ള്ള യോ​ഗ്യ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ഡി​സം​ബ​ർ 1 വ​രെ പ​ദ്ധ​തി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ​മ​യ​മു​ണ്ടെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ.

ജോ​ലി ചെ​യ്ത ഓ​രോ വ​ർ​ഷ​ത്തി​നും ഒ​രു മാ​സ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം, ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ്, ക​രി​യ​ർ മാ​റ്റ​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സാ​ധാ​ര​ണ ‘സെ​വ​റ​ൻ​സ് പാ​ക്കേ​ജി​ന്’ സ​മാ​ന​മാ​യി​രി​ക്കും ഇ​തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ.

മൈ​ക്രോ​സോ​ഫ്റ്റി​ലെ വി​വി​ധ സീ​നി​യോ​റി​റ്റി ത​സ്തി​കക​ളെ സൂ​ചി​പ്പി​ക്കു​ന്ന ലെ​വ​ൽ 70-ഉം ​അ​തി​നു താ​ഴെ​യു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​വോ​ള​ന്‍റ​റി എ​ക്സി​റ്റ് ഓ​ഫ​ർ ല​ഭ്യ​മാ​വു​ക എ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ചീ​ഫ് പീ​പ്പി​ൾ ഓ​ഫി​സ​റു​മാ​യ ആ​മി കോ​ൾ​മാ​ൻ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​ത്ത നാ​ലു രാ​ജ്യ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട ടീ​മു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ഈ ​പ​ദ്ധ​തി, ക​ന്പ​നി​ക്കു പു​റ​ത്ത് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ഇ​ള​വു​ക​ളും സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഒ​രു പ​രി​മി​ത​കാ​ല പ​ദ്ധ​തി​യാ​ണി​ത്.

2026ൽ ​ര​ണ്ടാം ത​വ​ണ

ഈ ​വ​ർ​ഷം മൈ​ക്രോ​സോ​ഫ്റ്റ് ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ൽ​കു​ന്ന ര​ണ്ടാ​മ​ത്തെ സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ പ​ദ്ധ​തി​യാ​ണ്. ഏ​പ്രി​ൽ മാ​സ​ത്തി​ൽ, ക​ന്പ​നി ത​ങ്ങ​ളു​ടെ യു​എ​സ് ജീ​വ​ന​ക്കാ​രു​ടെ ഏ​ഴ് ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് സ്വ​മേ​ധ​യാ മു​ൻ​കൂ​ട്ടി വി​ര​മി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ജൂ​ലൈ​യി​ൽ 4800 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചു.

ക​ന്പ​നി​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 2025 അ​വ​സാ​ന​ത്തി​ൽ 2,28,000 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന മൈ​ക്രോ​സോ​ഫ്റ്റി​ൽ, ഈ ​വ​ർ​ഷം ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ 2,23,000 ജീ​വ​ന​ക്കാ​രാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

മൈ​ക്രോ​സോ​ഫ്റ്റി​ലെ ആ​കെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ 27 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് ഈ ​പു​തി​യ സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.

ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം തു​ട​രും

ഇ​ന്ത്യ​യി​ലെ പ്ര​തി​ഭ​ക​ളി​ലും സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലും മൈ​ക്രോ​സോ​ഫ്റ്റ് തു​ട​ർ​ന്നും നി​ക്ഷേ​പം ന​ട​ത്തു​മെ​ന്നും 2025 മു​ത​ൽ 2029 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ക്ലൗ​ഡ്, എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​, നൈ​പു​ണ്യ വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലു​മാ​യി 20.5 ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ർ നി​ക്ഷേ​പി​ക്കു​മെ​ന്നും വ​ക്താ​വ് അ​റി​യി​ച്ചു.

2030ഓ​ടെ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ര​ണ്ടു കോ​ടി ആ​ളു​ക​ൾ​ക്ക് എ​ഐ വൈ​ദ​ഗ്ധ്യം ന​ൽ​കു​മെ​ന്ന തങ്ങ​ളു​ടെ വാ​ഗ്ദാ​നം പാ​ലി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ടെന്ന് മൈ​ക്രോ​സോ​ഫ്റ്റ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

Tags : VoluntaryRetirement Scheme Employees Plan Business

Recent News

Corehub Up