പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തിയതായി ഹൂതികൾ. റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ തങ്ങളുടെ സായുധസേന മിസൈലാക്രമണം നടത്തിയെന്നാണ് ഹൂതികളുടെ വാദം.
തങ്ങളുടെ മിസൈലുകൾ ലക്ഷ്യം കണ്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. ഹൂതികളുടെ രണ്ട് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചെന്ന സൗദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഹൂതികൾ അവകാശവാദവുമായി രംഗത്തെത്തിയത്.
സൗദി അറേബ്യയിലെ മറ്റ് പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശവാദം ഉന്നയിച്ചു. സൗദിയുടെ രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചെന്നാണ് ഹൂതികളുടെ അവകാശവാദം.
ഇതുകൂടാതെ സൗദിയുടെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് സൗദി അധികൃതർ സ്ഥിരീകരണം നടത്തിയിട്ടില്ല.
Tags : SaudiArabia Riyadh MinistryofDefence conflict Attack AirStrike Defense