Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MinistryofDefence

റി​യാ​ദി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ൾ; പ്ര​തി​രോ​ധി​ച്ചെ​ന്ന് സൗ​ദി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ൾ. റി​യാ​ദി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് നേ​രെ ത​ങ്ങ​ളു​ടെ സാ​യു​ധ​സേ​ന മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് ഹൂ​തി​ക​ളു​ടെ വാ​ദം.

ത​ങ്ങ​ളു​ടെ മി​സൈ​ലു​ക​ൾ ല​ക്ഷ്യം ക​ണ്ട​താ​യി ഹൂ​തി സൈ​നി​ക വ​ക്താ​വ് യ​ഹ്യ സ​രീ അ​റി​യി​ച്ചു. ഹൂ​തി​ക​ളു​ടെ ര​ണ്ട് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചെ​ന്ന സൗ​ദി​യു​ടെ പ്ര​സ്താ​വ​ന​ക്ക് പി​ന്നാ​ലെ​യാ​ണ് ഹൂ​തി​ക​ൾ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ മ​റ്റ് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. സൗ​ദി​യു​ടെ ര​ണ്ട് സൈ​നി​ക വി​മാ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് ഹൂ​തി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

ഇ​തു​കൂ​ടാ​തെ സൗ​ദി​യു​ടെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​യാ​യ റാ​സ് ത​നൂ​റ​യ്ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സൗ​ദി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

Latest News

Corehub Up