ഡോ. പി. ലക്ഷ്മിദേവി
കൊച്ചി: കാലാവസ്ഥാവ്യതിയാനവും സമുദ്രത്തിലെ മാറ്റങ്ങളും സംബന്ധിച്ച നിർണായക വിവരങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആർട്ടിക് ഗവേഷണദൗത്യത്തിൽ പങ്കാളിയായി കൊച്ചി ജെയിൻ സർവകലാശാലയിലെ അധ്യാപിക.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സംഘടിപ്പിച്ച 17-ാമത് ഇന്ത്യൻ ആർട്ടിക് ദൗത്യസംഘത്തിനൊപ്പമായിരുന്നു മറൈൻ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. പി. ലക്ഷ്മിദേവി പ്രവർത്തിച്ചത്.
ഒരു മാസം നീണ്ടുനിന്ന ഗവേഷണം പൂർത്തിയാക്കിയ ഇവർ കൊച്ചിയിൽ മടങ്ങിയെത്തി.
Tags : DrPLakshmidevi ArcticResearchTeam KochiJainUniversity