x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒലെഷ്കിയിൽ മാത്രം വെടിനിർത്തി; ഏറ്റുമുട്ടൽ തുടർന്ന് റഷ്യ, യുക്രെയ്ൻ

വെബ്ഡെസ്ക്
Published: October 27, 2026 10:49 PM IST | Updated: October 27, 2026 10:49 PM IST

പ്രതീകാത്മക ചിത്രം

കീ​​​വ്: ​​​തെ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ഒ​​​ലെ​​​ഷ്കി പ​​​ട്ട​​​ണ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. അ​​​തേ​​​സ​​​മ​​​യം, ഇ​​​ത​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ ഏ​​​റ്റു​​​മു​​​ട്ട​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

യു​​​ദ്ധ​​​മു​​​ന്ന​​​ണി​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഒ​​​ലെ​​​ഷ്കി പ​​​ട്ട​​​ണ​​​ത്തി​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​നും മ​​​രു​​​ന്നി​​​നും ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​രുകൂ​​​ട്ട​​​രും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ച​​​ത്. സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നൊ​​​പ്പം പ​​​ട്ട​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റാ​​​നും നീ​​​ക്ക​​​മു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​ഥ​​​മ വ​​​നി​​​ത മെ​​​ലാ​​​നി​​​യ ട്രം​​​പാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു മു​​​ൻ​​​കൈ എ​​​ടു​​​ത്ത​​​തെ​​​ന്ന് യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യും അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്ന​​​താ​​​യും ഇ​​​രുകൂ​​​ട്ട​​​രും സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ല​​​ട​​​ക്കം റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. കീ​​​വ് ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു പാ​​​ല​​​വും ഭൂ​​​ഗ​​​ർ​​​ഭ സ്റ്റേ​​​ഷ​​​നും ഇ​​​ന്ന​​​ലെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യി.

ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ന​​​വം​​​ബ​​​ർ മ​​​ധ്യ​​​ത്തി​​​നു മു​​​ന്പാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ-​​​അ​​​മേ​​​രി​​​ക്ക-​​​റ​​​ഷ്യ സാ​​​ങ്കേ​​​തി​​​ക​​​ത​​​ല ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രനേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ച​​​ർ​​​ച്ച വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നും സെ​​​ല​​​ൻ​​​സ്കി പ്ര​​​ത്യാ​​​ശി​​​ച്ചു.

Tags : Ceasefire Oleshky Russia Ukraine Clashes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up