മുജുറിസി മോസസ്
കംപാല: 38 പേരെ കൊന്നുതിന്നു എന്നാരോപിക്കപ്പെടുന്നയാളെ അറസ്റ്റ് ചെയ്തതായി ഉഗാണ്ടയിലെ സൈനിക മേധാവി അറിയിച്ചു. മുജുറിസി മോസസ് എന്നാണ് ഇയാളുടെ പേര്. 2010നും 2025നും ഇടയ്ക്ക് മൂന്നു സ്ഥലങ്ങളിലായിട്ടായിരുന്നു കൊലപാതകങ്ങൾ.
മോസസിനെ ജനമധ്യത്തിൽ വിചാരണ ചെയ്ത് വധശിക്ഷ നല്കുമെന്നു സൈനിക മേധാവി ജനറൽ മുഹൂസി കൈനരുഗബ അറിയിച്ചു. ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറും നരഭോജിയുമാണ് ഇയാളെന്നും ജനറൽ അഭിപ്രായപ്പെട്ടു.
വീടുകളിൽ അതിക്രമിച്ചുകയറി കുടുബാംഗങ്ങളെ മുഴുവൻ കൊന്നൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്നു പറയുന്നു. പെന്തക്കോസ്ത് സഭയിലെ ഒരു പാസ്റ്ററും കുടുംബവും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്.
മോസസിനെ മുന്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ മോചിപ്പിക്കേണ്ടിവന്നു. കൂടുതൽ കൊലപാതകങ്ങൾക്ക് ഇയാളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരുന്നു.
Tags : MujurisiMoses MilitaryChief Arrest Identified Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash