Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MujurisiMoses

38 പേരെ കൊന്നുതിന്നയാൾ ഉഗാണ്ടയിൽ പിടിയിൽ

കം​​​പാ​​​ല: 38 പേ​​​രെ കൊ​​​ന്നു​​​തി​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഉ​​​ഗാ​​​ണ്ട​​​യി​​​ലെ സൈ​​​നി​​​ക മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു. മു​​​ജു​​​റി​​​സി മോ​​​സ​​​സ് എ​​​ന്നാ​​​ണ് ഇ​​​യാ​​​ളു​​​ടെ പേ​​​ര്. 2010നും 2025​​​നും ഇ​​​ട​​​യ്ക്ക് മൂ​​​ന്നു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ.

മോ​​​സ​​​സി​​​നെ ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ൽ വി​​​ചാ​​​ര​​​ണ ചെ​​​യ്ത് വ​​​ധ​​​ശി​​​ക്ഷ ന​​​ല്കു​​​മെ​​​ന്നു സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ മു​​​ഹൂ​​​സി കൈ​​​ന​​​രു​​​ഗ​​​ബ അ​​​റി​​​യി​​​ച്ചു. ഉ​​​ഗാ​​​ണ്ട​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സീ​​​രി​​​യ​​​ൽ കി​​​ല്ല​​​റും ന​​​ര​​​ഭോ​​​ജി​​​യു​​​മാ​​​ണ് ഇ​​​യാ​​​ളെ​​​ന്നും ജ​​​ന​​​റ​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വീ​​​ടു​​​ക​​​ളി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി കു​​​ടു​​​ബാം​​​ഗ​​​ങ്ങ​​​ളെ മു​​​ഴു​​​വ​​​ൻ കൊ​​​ന്നൊ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​യാ​​​ളു​​​ടെ രീ​​​തി​​​യെ​​​ന്നു പ​​​റ​​​യു​​​ന്നു. പെ​​​ന്ത​​​ക്കോ​​സ്ത് സ​​​ഭ​​​യി​​​ലെ ഒ​​​രു പാ​​​സ്റ്റ​​​റും കു​​​ടും​​​ബ​​​വും ഇ​​​ങ്ങ​​​നെ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

മോ​​​സ​​​സി​​​നെ മു​​​ന്പും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ മോ​​​ചി​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. കൂ​​​ടു​​​ത​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ​​​ക്ക് ഇ​​​യാ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന​​​ കാ​​​ര്യ​​​വും അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രു​​​ന്നു.

Latest News

Corehub Up