x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രയേലിൽ കനത്ത പോളിംഗ്

വെബ്ഡെസ്ക്
Published: October 27, 2026 11:18 PM IST | Updated: October 27, 2026 11:18 PM IST

ഇസ്രായേലിലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു പലസ്തീൻ പൗര വോട്ട് രേഖപ്പെടുത്തുന്നു.

ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും സു​​​പ്ര​​​ധാ​​​ന​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ന​​​ത്ത പോ​​​ളിം​​​ഗ്. ഇ​​​ന്ന​​​ലെ വൈകു ന്നേരം നാലുവരെ 55.7 ശ​​​ത​​​മാ​​​നം പോ​​​ളിം​​ഗാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 2022ൽ ഇത് 47.5 ശതമാനമാ യിരുന്നു.

സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വും മു​​​ഖ്യ എ​​​തി​​​രാ​​​ളി ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ടും ത​​​മ്മി​​​ൽ ഇ​​​ഞ്ചോ​​​ടി​​​ച്ച് പോ​​​രാ​​​ട്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക സൂ​​​ച​​​ന​​​ക​​​ൾ. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റും സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​ണ്.

ഹ​​​മാ​​​സ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം, ഗാ​​​സ, ല​​​ബ​​​ന​​​ൻ, ഇ​​​റാ​​​ൻ യു​​​ദ്ധ​​​ങ്ങ​​​ളി​​​ൽ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നു​​​ള്ള ജ​​​ന​​​വി​​​ധി​​​യാ​​​യി​​​രി​​​ക്കും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 19 വ​​​ർ​​​ഷം ഇ​​​സ്ര​​​യേ​​​ൽ ഭ​​​രി​​​ച്ച​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് പേ​​​റു​​​ന്ന നെ​​​ത​​​ന്യാ​​​ഹു ഇ​​​സ്രേ​​​ലി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ അ​​​തി​​​കാ​​​യ​​​ക​​​നാ​​​ണ്. വോ​​​ട്ടെ​​​ടു​​​പ്പ് അ​​​വ​​​സാ​​​നി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാലുടൻ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​കും.

Tags : HeavyPolling BenjaminNetanyahu GadiEisenkot Formation NewGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up