Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Formation

പുതിയ ജില്ലകളുടെ രൂപീകരണം കമ്മീഷന്‍റെ പഠന റിപ്പോർട്ടിനുശേഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടു ജി​​​ല്ല​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​കും ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ധാ​​​ന​​​മാ​​​യി പ​​​ഠി​​​ക്കു​​​ക. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യെ വി​​​ഭ​​​ജി​​​ച്ച് തി​​​രൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​ക്കി പു​​​തി​​​യ ജി​​​ല്ല രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​കും പ്ര​​​ധാ​​​ന​​​മാ​​​യി പ​​രി​​ശോ​​ധി​​ക്കു​​ക.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ഏ​​​തൊ​​​ക്കെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം, സ​​​മീ​​​പ​​​ത്തെ തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ഏ​​​തെ​​​ങ്കി​​​ലും പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​തി​​​യ ജി​​​ല്ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടോ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​കും പ്ര​​​ധാ​​​ന​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

മ​​​ല​​​പ്പു​​​റം ജി​​​ല്ല വി​​​ഭ​​​ജി​​​ച്ച് പു​​​തി​​​യ ജി​​​ല്ല വേ​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യം യു​​​ഡി​​​എ​​​ഫി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ മു​​​സ്‌​​​ലിം ലീ​​​ഗി​​​ലെ പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ കൂ​​​ടി​​​യു​​​ള്ള ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മൂ​​​വാ​​​റ്റു​​​പു​​​ഴ കേ​​​ന്ദ്ര​​​മാ​​​ക്കി പു​​​തി​​​യ ജി​​​ല്ല​​​യു​​​ടെ സാ​​​ധ്യ​​​ത​​​യും സ​​​മി​​​തി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യാ​​​കും പു​​​തി​​​യ ജി​​​ല്ല-താ​​​ലൂ​​​ക്ക് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കു​​​ക. വ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കും.

നേ​​​ര​​​ത്തെ ഡോ. ​​​ഡി. ബാ​​​ബു​​​പോ​​​ൾ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി മൂ​​​വാ​​​റ്റു​​​പു​​​ഴ ജി​​​ല്ല രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി അ​​​ട​​​ക്കം അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ശി​​​പാ​​​ർ​​​ശ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ന്നി ബ​​​ജ​​​റ്റി​​​ൽ പു​​​തി​​​യ ജി​​​ല്ല​​​യു​​​ടെ​​​യും താ​​​ലൂ​​​ക്കി​​​ന്‍റെ​​​യും രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

പു​​​തി​​​യ ജി​​​ല്ല​​​യും താ​​​ലൂ​​​ക്കും രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വു​​​മു​​​ണ്ട്. സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത അ​​​ട​​​ക്ക​​​മു​​​ള്ള ഘ​​​ട​​​ക​​​​​​ങ്ങ​​​ളും ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നി​​​ല​​​വി​​​ലെ വ​​​ലി​​​യ താ​​​ലൂ​​​ക്കു​​​ക​​​ൾ ഭ​​​ര​​​ണ​​​സൗ​​​ക​​​ര്യാ​​​ർ​​​ഥ​​​വും ജ​​​ന​​​ങ്ങ​​​ളു​​​ടെ സൗ​​​ക​​​ര്യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു വി​​​ഭ​​​ജി​​​ക്ക​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ​​​യു​​​മു​​​ണ്ട്.

1984ൽ ​​​കാ​​​സ​​​ർ​​​ഗോ​​​ഡാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​സാ​​​ന​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ജി​​​ല്ല.

Latest News

Corehub Up