ടെൽ അവീവ്: ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമെന്നു വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. ഇന്നലെ വൈകു ന്നേരം നാലുവരെ 55.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2022ൽ ഇത് 47.5 ശതമാനമാ യിരുന്നു.
സർക്കാർ രൂപവത്കരണത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുഖ്യ എതിരാളി ഗാദി ഐസൻകോട്ടും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമുണ്ടാകുമെന്നാണു പ്രാഥമിക സൂചനകൾ. മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും സജീവ സാന്നിധ്യമാണ്.
ഹമാസ് ഭീകരാക്രമണം, ഗാസ, ലബനൻ, ഇറാൻ യുദ്ധങ്ങളിൽ നെതന്യാഹുവിനുള്ള ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. 19 വർഷം ഇസ്രയേൽ ഭരിച്ചതിന്റെ റിക്കാർഡ് പേറുന്ന നെതന്യാഹു ഇസ്രേലി രാഷ്ട്രീയത്തിലെ അതികായകനാണ്. വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാലുടൻ പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രവണതകൾ വ്യക്തമാകും.