പ്രതീകാത്മക ചിത്രം
കാക്കനാട്: ചേരാനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനു വാഹനം ഓടിക്കാന്‍ നല്‍കിയതിന് രജിസ്ട്രേഷന് ഉടമയായ ജഡ്ജിക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ തുടങ്ങി. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നതടക്കമുള്ള നടപടികളുടെ ഭാഗമായി ഷോക്കോസ് നോട്ടിസ് നല്‍കും.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനീഷ് കുമാറിന്റെ പരിശോധനാറിപ്പോര്‍ട്ട് എറണാകുളം ആര്‍ടിഒയ്ക്കു കൈമാറി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും പ്രാഥമിക പരിശോധനയില്‍ മെക്കാനിക്കല്‍ തകരാറുകള്‍ കണ്ടെത്തിയില്ല.
അമിതവേഗമാകാം അപകടകാരണമെന്നാണു വിലയിരുത്തല്‍. കാറോടിച്ച പ്രായപൂര്ത്തിയാകാത്തയാള്ക്കു ഭാവിയില്‍ ലൈസന്‍സ് ലഭിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തും.
പോലിസ് കസ്റ്റഡിയിലുള്ള ബെൻസ് കാർ ചൊവ്വാഴ്ചയാണു മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്. റേഡിയേറ്റർ, കണ്ടൻസർ തുടങ്ങിയ ഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ തകർന്ന നിലയിലാണ്.
Tags : MotorVehiclesDepartment Initiates Action Judge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash