വി. അൻപുകുമാർ
ബംഗളുരു: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) ശേഷമുള്ള കർണാടകത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
എസ്ഐആറിനു മുന്‍പുള്ള പട്ടികയുമായി താരതമ്യപ്പെടുത്തുന്പോൾ ഒരു കോടിയോളം വോട്ടർമാരുടെ കുറവാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
പുതിയ പട്ടികയിൽ സംസ്ഥാനത്ത് 4.55 കോടി വോട്ടർമാരാണുള്ളതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വി. അൻപുകുമാർ പറഞ്ഞു. മുൻപട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണത്തിൽ 99.32 ലക്ഷത്തിന്റെ കുറവുണ്ടായി.
എസ്ഐറിനു മുന്‍പ് അഞ്ച് കോടി അന്‍പത്തിനാല് ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതു നാല് കോടി അന്‍പത്തഞ്ച് ലക്ഷത്തിലേക്ക് ചുരുങ്ങി. ഇതിൽ രണ്ടുകോടി ഇരുപത്തിയഞ്ചുലക്ഷത്തിലധികം പുരുഷവോട്ടർമാരാണ്. മൂന്നാംലിംഗക്കാരായ 2,841 വോട്ടർമാരും അന്തിമ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags : VoterList Decline Voters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VAnbukkumar