x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് സന്തോഷമില്ലാത്ത വാർത്ത! കാലിത്തീറ്റ വില വീണ്ടും കൂടി

ജെ​വി​ൻ കോ​ട്ടൂ​ർ
Published: October 28, 2026 12:02 AM IST | Updated: October 28, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: കാ​ലി​ത്തീ​റ്റ വി​ല വീ​ണ്ടും ഉ​യ​ര്‍ന്ന​തോ​ടെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ദു​രി​ത​ക്ക​യ​ത്തി​ല്‍. ഇ​ന്ന​ലെ മു​ത​ല്‍ കെ​എ​സ് കാ​ലി​ത്തീ​റ്റ​യു​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍ക്കും 50 രൂ​പ വീ​തം വ​ര്‍ധി​പ്പി​ച്ചു.

കെ​എ​സ് പു​ഷ്ടി​മ (20 കി​ലോ​ഗ്രാം) 620 രൂ​പ, കെ​എ​സ് പു​ഷ്ടി​മ (50 കി​ലോ​ഗ്രാം) 1490 രൂ​പ, കെ​എ​സ് ഡീ​ല​ക്‌​സ് പ്ല​സ് പെ​ല്ല​റ്റ്‌​സ് (50 കി​ലോ​ഗ്രാം) 1595 രൂ​പ, കെ​എ​സ് സു​പ്രീം പെ​ല്ല​റ്റ്‌​സ് ( 50 കി​ലോ​ഗ്രാം) 1750 രൂ​പ, കെ​എ​സ് ഹൈ​പ്രോ (50 കി​ലോ​ഗ്രാം) 1915 രൂ​പ എ​ന്നി​ങ്ങ​നെ പു​തി​യ വി​ല​വി​വ​രം.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 17നു ​കെ​എ​സ് ഡീ​ല​ക്‌​സ് പ്ല​സ് പെ​ല്ല​റ്റ്‌​സ്, കെ​എ​സ് സു​പ്രീം പെ​ല്ല​റ്റ്‌​സ് എ​ന്നി​വ​യ്ക്കു 50 രൂ​പ വ​ര്‍ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ​യും വി​ല വ​ര്‍ധി​പ്പി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ര്‍ഷ​ക​ര്‍ പ​ശു​ക്ക​ള്‍ക്കു ന​ല്കു​ന്ന​തു ഡീ​ല​ക്‌​സ് പ്ല​സ് പെ​ല്ല​റ്റ്‌​സും സു​പ്രീം പെ​ല്ല​റ്റ്‌​സു​മാ​ണ്.
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഫീ​ഡ്‌​സ് കാ​ലി​ത്തീ​റ്റ​യും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വി​ല വ​ര്‍ധി​പ്പി​ക്കു​മെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു.

കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ ഡെ​യ​റി റി​ച്ച് പ്ല​സ് (50 കി​ലോ​ഗ്രാം) 1644 രൂ​പ​യും എ​ലൈ​റ്റി​ന് 1540 രൂ​പ​യും മി​ടു​ക്കി​ക്ക് 1285 രൂ​പ​യു​മാ​ണ് വി​ല. ഉ​ല്പാ​ദ​ന​ച്ചെല​വ് ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ച്ച​തോ​ടെ ക​ര്‍ഷ​ക​ര്‍ ക്ഷീ​ര​മേ​ഖ​ല വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ലി​ത്തീ​റ്റ വി​ല​വ​ര്‍ധ​ന​യുടെ ഭാ​രം ക​ര്‍ഷ​ക​ര്‍ക്കു താ​ങ്ങാ​ന്‍ സാ​ധി​ക്കി​ല്ല. പ​ശുവ​ള​ര്‍ത്ത​ലി​ല്‍ ചെ​ല​വി​ന്‍റെ 60 മു​ത​ല്‍ 70 ശ​ത​മാ​ന​വും കാ​ലി​ത്തീ​റ്റ​യ്ക്ക് ന​ല്‍കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ര്‍ഷ​ക​ര്‍.

ചോ​ള​ത്തി​ന്‍റെ വി​ല ഉ​യ​ര്‍ന്നു

കാ​ലി​ത്തീ​റ്റ​യി​ലെ പ്ര​ധാ​ന ചേ​രു​വ​യാ​യ ചോ​ള​ത്തി​ന്‍റെ വി​ല ഏ​താ​നും നാ​ളു​ക​ള്‍ക്കി​ടെ ട​ണ്ണി​ന് 14,000 രൂ​പ​യി​ല്‍നി​ന്ന് 26,500 രൂ​പ​യാ​യി കു​തി​ച്ചു​യ​ര്‍ന്നു. ഇ​തി​നു പു​റ​മെ ചോ​ളം ആ​വ​ശ്യ​ത്തി​നു കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​താ​ണ് കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​വ​ര്‍ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

എ​ഥ​നോ​ള്‍ നി​ര്‍മാ​ണ​ത്തി​നാ​യി ക​രി​മ്പി​നു പു​റ​മെ ചോ​ളം, സോ​യാ​ബീ​ന്‍, മ​റ്റു ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് വ​ന്‍തോ​തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തും ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. കാ​ലി​ത്തീ​റ്റ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളു​ള്ള സം​സ്ഥാ​ന​ത്ത് സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക​ര്‍ഷ​ക​ര്‍ക്ക് നേ​രി​ട്ട് സ​ബ്സി​ഡി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം.

ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ വ​ഴി ന​ല്‍കു​ന്ന സ​ബ്സി​ഡി വ​ര്‍ധി​പ്പി​ക്ക​ണം. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് ന്യാ​യ​മാ​യ വി​ല ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക്ഷീ​ര​മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : DairyFarmers Prices Risen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up