കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷം പ്രഖ്യാപിച്ച പ്രതിഷേധം തടസപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പൊലിസിനെ ഉപയോഗിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
നവംബർ ഒന്നിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധത്തിനായി കഴിഞ്ഞ 25 മുതൽ നവംബർ മൂന്നുവരെ രാംലീല മൈതാനി ബുക്ക് ചെയ്ത് അനുമതി നേടി.
എന്നാൽ, പരിപാടിക്കുള്ള ഒരുക്കങ്ങൾ നടത്താനെത്തിയവരെ പൊലിസ് തടഞ്ഞതു കേന്ദ്രത്തിന്റെ ഇടപെടലിന്റെ ഭാഗമാണെന്ന് വേണുഗോപാൽ ആരോപിച്ചു.
Tags : AmitShah KCVenugopal Opposition Obstruct Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash