മുഖാമുഖം പരിപാടിയിൽ ഗോളി രവി പ്രസംഗിക്കുന്നു.
പാലക്കാട്: അമേരിക്കയിൽനടന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ടുകണ്ട അനുഭവം പങ്കുവച്ച് മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം ഗോളി രവി എന്ന ജി. രവീന്ദ്രൻനായർ. കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് ഡിവിഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഗോളി രവി ലോകകപ്പ് അനുഭവങ്ങൾ പങ്കുവച്ചത്.
ലോകകപ്പിൽ കളിച്ച പന്തും കപ്പിന്റെ മാതൃകയും അദ്ദേഹം പ്രദർശിപ്പിച്ചത് കാണികൾക്കു നവ്യാനുഭവമായി. അസോസിയേഷൻ പ്രസിഡന്റ് എൻ.സി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് മാത്യു പ്രസംഗിച്ചു. സെക്രട്ടറി കെ. ശ്രീകുമാർ സ്വാഗതവും എ. രാജൻ നന്ദിയും പറഞ്ഞു.
Tags : Nattuvishesham Districtnews Goalkeeper