x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ക​യ​റ്റി​യ വാ​ഹ​നം പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി

വെബ് ഡെസ്ക്
Published: August 12, 2026 12:39 AM IST | Updated: August 12, 2026 12:39 AM IST

പൂ​വ​ത്ത് മാ​ലി​ന്യം ക​യ​റ്റി​വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവച്ചപ്പോൾ.

ഇ​രി​ട്ടി: പ​ടി​യൂ​ർ ക​ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ടി​യൂ​ർ പൂ​വ​ത്ത് ഊ​ര​ത്തൂ​രി​ലെ ഒ​ഴി​ഞ്ഞ ചെ​ങ്ക​ൽ പ​ണി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ക്കാ​ൻ എ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ടി​ക്കൂ​ടി. ഇ​രി​ട്ടി​യി​ലെ ഷോ​പ്പ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴി​വാ​ക്കു​ന്ന നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യ​ങ്ങ​ളു​മാ​യി എ​ത്തി​യ വാ​ഹ​നം സം​ശ​യം തോ​ന്നി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജീ​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഇ​രി​ട്ടി ഹാ​ൻ​ടെ​ക്‌​സ് കൈ​ത്ത​റി ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന്ന പ​ഴ​യ പ്ലൈ​വു​ഡ്, വേ​സ്റ്റ് പേ​പ്പ​ർ, തു​ണി​സ​ഞ്ചി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണു ക​ണ്ടെ​ത്തി​യ​ത്.
മാ​ലി​ന്യം ക​യ​റ്റി​വ​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും 10,000 രൂ​പ പി​ഴ ഈ​ടാ​ക്കി. വാ​ഹ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Tags : Nattuvishesham Districtnews vehicle loaded

Recent News

Corehub Up