x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 11 മുതൽ

വെബ് ഡെസ്ക്
Published: August 11, 2026 11:48 PM IST | Updated: August 11, 2026 11:48 PM IST

ജ​ല​മേ​ള​യു​ടെ ക്യാ​പ്റ്റ​ൻ​സ് മീ​റ്റ് ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ചെ​റു​വ​ള്ള​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളോ​ടെ 22ന് ​രാ​വി​ലെ 11 ആ​രം​ഭി​ക്കാ​ൻ ക്യാ​പ്റ്റ​ൻ​സ് ക്ലി​നി​ക്കി​ൽ തീ​രു​മാ​നം. ചു​ണ്ട​ൻവ​ള​ള​ങ്ങ​ളു​ടെ ഹീ​റ്റ്സി​നു ശേ​ഷ​മാ​യി​രി​ക്കും ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​രം ആ​രം​ഭി​ക്കു​ക.

വ​ള്ള​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം ഇ​നി​മു​ത​ൽ മി​നി​ട്ടി​നും സെ​ക്ക​ൻഡിനും ശേ​ഷം മി​ല്ലി സെ​ക്ക​ൻഡാ​യി (3 ഡി​ജി​റ്റ്) നി​ജ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഒ​രേ​പോ​ലെ ഒ​ന്നി​ല​ധി​കം വ​ള്ള​ങ്ങ​ൾ ഫി​നി​ഷ് ചെ​യ്തി​ട്ടു​ള്ള​താ​യി ക​ണ്ടാ​ൽ അ​വ​യെ ഉ​ൾ​പ്പെ​ടു​ത്തി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​യെ നി​ശ്ച​യി​ക്കും. അ​ങ്ങ​നെവ​ന്നാ​ൽ ആ​റു​മാ​സം വീ​തം നെ​ഹ്രു​ ട്രോ​ഫി കൈ​വ​ശം വ​യ്ക്കാ​വു​ന്ന​തും ആ​ദ്യ ആ​റു​മാ​സം ആ​ർ​ക്ക് എ​ന്ന​ത് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ക്കു​ന്ന​തു​മാ​ണ്.

ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ​യു​ള്ള ഏ​തെ​ങ്കി​ലും വ​ള്ള​ങ്ങ​ൾ തു​ല്യ​മാ​യി വ​ന്നാ​ൽ തൊ​ട്ട​ടു​ത്ത സ്ഥാ​നം ഒ​ഴി​വാ​ക്കി അ​ടു​ത്ത സ്ഥാ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​താ​ണ്. ജി​ല്ലാ​ ക​ള​ക്‌ടർ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യാ​ൽ എ​ല്ലാ ടീ​മു​ക​ളും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​ത് ചോ​ദ്യം ചെ​യ്ത് സ​മ്മാ​നവി​ത​ര​ണ ച​ട​ങ്ങ് അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തും അ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ടീ​മി​നെ​യും ക്യാ​പ്റ്റ​നെ​യും അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് അ​യോ​ഗ്യ​രാ​ക്കു​ന്ന​തു​മാ​ണ്.

നെ​ഹ്റു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്യാ​പ്റ്റ​ൻ​സ് ക്ലി​നി​ക് ജി​ല്ലാ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ എം​എ​ൽ​എ സി.​കെ. സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham Districtnews Preliminary

Recent News

Corehub Up