x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​യി​ലെ ഫ​ണ്ടു ത​ട്ടി​പ്പ്; നേ​ര​റി​യാ​ൻ ജേ​ക്ക​ബ് തോ​മ​സ് ക​ള​ത്തി​ൽ

വെബ് ഡെസ്ക്
Published: August 11, 2026 08:18 PM IST | Updated: August 11, 2026 08:18 PM IST

മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രെ​യും പ​രാ​തി​ക്കാ​രു​ടെ​യും മൊ​ഴി​യെ​ടു​ത്തു. പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ മാ​രാ​ർ​ജി ഭ​വ​നി​ലാ​യി​രു​ന്നു നി​ർ​ണാ​യ​ക​മാ​യ ഈ ​ന​ട​പ​ടി​ക​ൾ.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ൾ​പ്പെ​ടു​ന്ന അ​ച്ച​ട​ക്ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഫ​ണ്ട് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്ന നി​ർ​ണാ​യ​ക രേ​ഖ​ക​ളും ശ​ബ്ദ​രേ​ഖ​ക​ളും അ​ട​ക്കം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു മൊ​ഴി​യെ​ടു​ക്ക​ൽ.

ഫ​ണ്ട് ത​ട്ടി​പ്പി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. അ​തേ​സ​മ​യം പാ​ർ​ട്ടി​യി​ൽ യാ​തൊ​രു​വി​ധ ഫ​ണ്ട് ത​ട്ടി​പ്പും ന​ട​ന്നി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​തൃ​ത്വം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി​യി​ൽ ഒ​രു വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്നും ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ വ്യ​ക്ത​മാ​ക്കി. ത​ട്ടി​പ്പി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക വാ​ർ​ത്താ​ക്കു​റി​പ്പും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

 

Tags : BJP FundScam Election Fund Controversy Jacob Thomas

Recent News

Corehub Up