x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി​യി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​ല്ല

വെബ് ഡെസ്ക്
Published: August 11, 2026 11:54 PM IST | Updated: August 11, 2026 11:54 PM IST

പാ​ല​ക്കാ​ട്: യൂ​ണി​ഫോം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം ഇ​നി മു​ട​ങ്ങി​ല്ല. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ക​ട്ടി​ക​ൾ​ക്ക് തു​ണ​യാ​യ​ത്. അ​ഗ​ളി, പു​തൂ​ർ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച സൗ​ജ​ന്യ സ്കൂ​ൾ യൂ​ണി​ഫോ​മി​ന്‍റെ ത​യ്യ​ൽ​കൂ​ലി ന​ൽ​കാ​ൻ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് ക​ഴി​യാ​ത്ത​തു കാ​ര​ണ​മാ​ണ് കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യ​ത്.

ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് വേ​ത​നം ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ത​യ്യ​ൽ​കൂ​ലി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി വേ​ത​നം ന​ൽ​കാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 28670 കു​ടും​ബ​ങ്ങ​ളാ​ണ് വേ​ത​ന​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. ക​മ്മീ​ഷ​ൻ പാ​ല​ക്കാ​ട് ന​ട​ത്തി​യ സി​റ്റിം​ഗി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​തി​നി​ധി​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഭാ​വി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി.

Tags : Nattuvishesham Districtnews The education

Recent News

Corehub Up