പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിൽ 19 വയസുകാരിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സുഹൃത്തിനൊപ്പം റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായതെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ തലാസരി താലൂക്കിലാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് ബൈക്കുകളിലെത്തിയ ആറുപേര്‍ ചേര്‍ന്ന് വിജനമായ ഒരു ബംഗ്ലാവിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ ആറ് പേർക്കെതിരെ തലാസരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റുള്ളവര്‍ക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Tags : girl kidanapped assaulted gang police case