പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: രൂപതയുടെ സുവര്ണജൂബിലിയാചരണത്തിന്റെ ഭാഗമായി രൂപതാതല മാതൃ മഹാസംഗമം വെളിച്ചിയാനി ഫൊറോനയുടെ ആതിഥേയത്വത്തില്‍ പൊടിമറ്റത്ത് നടത്തി. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, ഫൊറോന ഡയറക്ടര്‍ ഫാ. മനു പുത്തന്‍വീട്ടില്‍, വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, രൂപത അനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ഫൊറോന അനിമേറ്റര്‍ സിസ്റ്റര്‍ മരിയ ടോം എഫ്സിസി, മാതൃവേദി രൂപത പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേല്‍, ഫൊറോന പ്രസിഡന്റ് ജൂബി ആന്റണി വേഴമ്പശേരില്‍ എന്നിവർ പ്രസംഗിച്ചു.
സംഗമത്തിന് മുന്നോടിയായി പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു. രൂപതയിലെ 148 ഇടവകകളില്‍ നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രൂപതയില്‍നിന്നു വിജയികളായ 73 വനിതാ ജനപ്രതിനിധികള്‍ക്ക് യോ ഗത്തില്‍ സ്വീകരണം നല്കി.
പരമ്പരാഗത കലാരൂപങ്ങളായ മാര്‍ഗംകളി, റമ്പാന്‍പാട്ട്, കോല്‍ക്കളി, ക്രിസ്ത്യന്‍ തിരുവാതിര എന്നിവയും അവതരിപ്പിച്ചു. ഫൊറോന, രൂപത എക്സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews 'Hesed 2K26'