പാലക്കാട്: സപ്ലൈകോ ഓണം ജില്ലാഫെയർ ഉദ്ഘാടനം കോട്ടമൈതാനത്ത് നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി കെ.എ. തുളസി നിർവഹിക്കും. രമേഷ് പിഷാരടി എംഎൽഎ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാകും.
ജില്ലാഫെയർ ഉത്രാടം നാൾവരെ പ്രവർത്തിക്കും. ഇതിനുപുറമേ 20 മുതൽ ഉത്രാടംവരെ എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലതല ഫെയറുകളുണ്ടാകും. എല്ലാ ജില്ലാ ഫെയറുകളിലും മിൽമ, ഹോർട്ടി കോർപ്പ് തുടങ്ങിയ സർക്കാർഏജൻസികളുടെ സ്റ്റാളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എംഎൽഎമാരായ എ. പ്രഭാകരൻ, കെ. പ്രേമൻ, സുമേഷ് അച്യുതൻ എന്നിവർ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു ആദ്യവില്പനയും, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പി. സ്മിതേഷ് ആദ്യ സമൃദ്ധികിറ്റ് വില്പനയും നടത്തും. ജില്ലാ കളക്ടർ കെ. സുധീർ, വാർഡ് കൗൺസിലർ പ്രദീപ, സപ്ലൈകോ റീജണൽ മാനേജർ ജി. സുമ, ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുക്കും.