x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​ട്ടു​​പോ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ യു​​വാ​​വി​​ന് പ​​രി​​ക്ക്

വെബ് ഡെസ്ക്
Published: August 11, 2026 10:30 PM IST | Updated: August 11, 2026 10:30 PM IST

കാ​​ട്ടു​​പോ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കാ​​ലി​​ന് പ​​രി​​ക്കേ​​റ്റ ബി​​ജിമോ​​ന്‍.

മു​​ണ്ട​​ക്ക​​യം: ബൈ​​ക്കി​​ല്‍ സ​​ഞ്ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന യു​​വാ​​വി​​നു നേ​​രേ കാ​​ട്ടു​​പോ​​ത്ത് പാ​​ഞ്ഞ​​ടു​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബൈ​​ക്കി​​ല്‍​നി​​ന്നു വീ​​ണ് യു​​വാ​​വി​​ന് പ​​രി​​ക്ക്. പു​​ഞ്ച​​വ​​യ​​ല്‍ ഇ​​ഞ്ച​​ക്കു​​ഴി ഇ​​ട​​ല​​പു​​ര ബി​​ജിമോ​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തോ​​ടു​​കൂ​​ടി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. മു​​ണ്ട​​ക്ക​​യ​​ത്തെ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ല്‍ ജോ​​ലി​​ചെ​​യ്യു​​ന്ന ബി​​ജു​​മോ​​ന്‍ ജോ​​ലി​​ക്ക് ശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങും വ​​ഴി​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.

ബൈ​​ക്കി​​നും കേ​​ടു​​പാ​​ട് സം​​ഭ​​വി​​ച്ചു. ഉ​​ട​​ന്‍​ത​​ന്നെ വ​​നം വ​​കു​​പ്പ് അ​​ധി​​കാ​​രി​​ക​​ളെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും രാ​​ത്രി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി ഇ​​വ​​രു​​ടെ വാ​​ഹ​​ന​​ത്തി​​ല്‍ ത​​ന്നെ യു​​വാ​​വി​​നെ മു​​ണ്ട​​ക്ക​​യം മെ​​ഡി​​ക്ക​​ല്‍ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സ​​ര്‍ കെ.​​വി. ര​​തീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ സ്ഥ​​ല​​ത്തെ​​ത്തി അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

24 മ​​ണി​​ക്കൂ​​റും വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സാ​​ന്നി​​ധ്യം പ്ര​​ദേ​​ശ​​ത്ത് ഉ​​റ​​പ്പു​​വ​​രു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും പ്ര​​ദേ​​ശ​​ത്ത് പ്ര​​വ​​ര്‍​ത്ത​​ന ര​​ഹി​​ത​​മാ​​യി കി​​ട​​ക്കു​​ന്ന സോ​​ളാ​​ര്‍ ഫെ​​ന്‍​സിം​​ഗ് വ​​ള​​രെ വേ​​ഗ​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നു തീ​​രു​​മാ​​നി​​ച്ച​​താ​​യും അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

Tags : Nattuvishesham Districtnews Young man gaur attack

Recent News

Corehub Up