x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം: ക​ര്‍​ഷ​ക​സം​ഘം നാ​ളെ ഒ​രു ല​ക്ഷം ഇ-​മെ​യി​ലു​ക​ള്‍ അ​യ​യ്ക്കും

വെബ് ഡെസ്ക്
Published: August 11, 2026 11:02 PM IST | Updated: August 11, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​രി​ധി​യി​ല്‍​നി​ന്നു കൃ​ഷി- തോ​ട്ടം- ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ള്‍ ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര​നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ക​ര്‍​ഷ​ക സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ല​യി​ല്‍​നി​ന്നു നാ​ളെ​യു​മാ​യി ഒ​രു ല​ക്ഷം ഇ-​മെ​യി​ലു​ക​ള്‍ ([email protected]) വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​യ്ക്കു​മെ​ന്ന് ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളാ​യ റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍.​വി. ബേ​ബി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

നാ​ളെ രാ​വി​ലെ മു​ത​ലാ​ണ് ഈ - ​മെ​യി​ൽ സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​ത്. അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ല്‍ കേ​ര​ളം സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഗോ​വ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യ ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ശാ​സ്ത്രീ​യ​വും സ​മ​ഗ്ര​വു​മാ​യ പ​ഠ​നം ന​ട​ത്തി കെ​ഡ​സ്ട്ര​ല്‍ മാ​പ്പ് സ​ഹി​തം 2018 ഓ​ഗ​സ്റ്റ് 10ന് ​കേ​ര​ള​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​എ​സ്എ വ​ന​ത്തി​ല്‍ മാ​ത്രം നി​ജ​പ്പെ​ടു​ത്തി തോ​ടും പു​ഴ​യും ച​തു​പ്പും പു​ല്‍​മേ​ടു​ക​ളും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി, കൃ​ഷി - ജ​ന​വാ​സ - തോ​ട്ടം മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പ​ടെ 4548.12 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ ഒ​ഴി​വാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​എ​സ്എ 28 വി​ല്ലേ​ജു​ക​ളാ​യും 1939.17 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചു.

2013 ന​വം​ബ​ര്‍ 13 ലെ ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ അ​ണ​ക്ക​ര, ആ​ന​വി​ലാ​സം, അ​യ്യ​പ്പ​ന്‍​കോ​വി​ല്‍, ച​ക്കു​പ​ള്ളം, ച​തു​രം​ഗ​പ്പാ​റ, ഇ​ര​ട്ട​യാ​ര്‍, ക​ല്‍​ക്കൂ​ന്ത​ല്‍, കാ​ന്തി​പ്പാ​റ, ക​രു​ണാ​പു​രം, കൊ​ക്ക​യാ​ര്‍, കൊ​ന്ന​ത്ത​ടി, കു​ഞ്ചി​ത്ത​ണ്ണി, ക​ട്ട​പ്പ​ന, പാ​മ്പാ​ടും​പാ​റ, പാ​റ​ത്തോ​ട്, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ത​ങ്ക​മ​ണി, ഉ​ടു​മ്പ​ന്‍​ചോ​ല, ഉ​പ്പു​തോ​ട്, വ​ണ്ട​ന്‍​മേ​ട്, വാ​ത്തി​ക്കു​ടി എ​ന്നീ വ​നാ​തി​ര്‍​ത്തി പ​ങ്കി​ടാ​ത്ത 23 വി​ല്ലേ​ജു​ക​ളെ സ​മ്പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് കേ​ര​ളം കേ​ന്ദ്ര​ത്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കാ​തെ ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ഈ ​വി​ല്ലേ​ജു​ക​ള്‍ വീ​ണ്ടും ഇ​എ​സ്എ​യി​ൽ ഉ​ള്‍​പ്പെ​ട്ടു. എം​പി​യും കോ​ണ്‍​ഗ്ര​സും ന​ട​ത്തു​ന്ന ജ​ന​വ​ഞ്ച​ന​ക​ൾ​ക്കെ​തി​രേ ക​ക്ഷി- രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ജ​ന​ങ്ങ​ളെ അി​നി​ര​ത്തി വ​ന്‍ പ്ര​ക്ഷോ​ഭ​ത്തി​ന് ക​ര്‍​ഷ​ക സം​ഘം നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews ESA

Recent News

Corehub Up