x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര്യാ​ദ​യാ​ണെ​ങ്കി​ൽ മ​ര്യാ​ദ: പോ​ലീ​സു​കാ​രു​ടെ വീ​ട്ടി​ലും അ​മ്മ​യും പെ​ങ്ങ​ന്മാ​രു​മു​ണ്ട്; ഭീ​ഷ​ണി​യു​മാ​യി കെ.​പി. ഉ​ദ​യ​ഭാ​നു

വെബ് ഡെസ്ക്
Published: August 11, 2026 07:00 PM IST | Updated: August 11, 2026 08:19 PM IST

പ​ത്ത​നം​തി​ട്ട: പോ​ലീ​സു​കാ​ർ​ക്കെ​തി​രെ പ​ര​സ്യ ഭീ​ഷ​ണി​യു​മാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു. പോ​ലീ​സു​കാ​ർ​ക്കും വീ​ടും കു​ടും​ബ​വു​മു​ണ്ടെ​ന്നും അ​മ്മ​യും പെ​ങ്ങ​ന്മാ​രു​മു​ണ്ടെ​ന്നും ഓ​ർ​ക്ക​ണം. പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യ പോ​ലീ​സു​കാ​രെ ത​ങ്ങ​ൾ നോ​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ അ​ന്വേ​ഷി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മ​ല്ല​പ്പ​ള്ളി കാ​ട്ടാ​മ​ല​യി​ലെ സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഉ​ദ​യ​ഭാ​നു ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കാ​ട്ടാ​മ​ല​യി​ലെ വീ​ടു​ക​ളി​ൽ ക​യ​റി​യ പോ​ലീ​സു​കാ​രെ ത​ങ്ങ​ൾ നോ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​രു​മു​ണ്ടാ​കി​ല്ല. പോ​ലീ​സു​കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും ത​ങ്ങ​ൾ ക​യ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണം ല​ഭി​ച്ച​തി​നാ​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി അ​വ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​മെ​ന്നാ​ണ് ചി​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ധാ​ര​ണ​യെ​ങ്കി​ൽ അ​ത് അ​നു​വ​ദി​ക്കി​ല്ല.

അ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രു​ടെ​യെ​ങ്കി​ലും വാ​ക്കു​കേ​ട്ട് പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യാ​ൽ വ​ന്ന​തു​പോ​ലെ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സു​കാ​രോ​ട് പ​റ​യാ​നു​ണ്ടെ​ന്നും ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. മ​ര്യാ​ദ കാ​ണി​ച്ചാ​ൽ മ​ര്യാ​ദ​യോ​ടെ​യും മോ​ശം രീ​തി​യി​ൽ പെ​രു​മാ​റി​യാ​ൽ അ​തേ രീ​തി​യി​ലും പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : K.P. Udayabhanu CPM Police Mallappally Pathanamthitta

Recent News

Corehub Up