x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: August 11, 2026 06:13 PM IST | Updated: August 11, 2026 06:13 PM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച അ​ദ്ദേ​ഹം കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​യ കാ​ല​താ​മ​സം തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ന്യാ​യീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശ്ര​മി​ക്കാ​തെ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. കാ​ണാ​താ​യ ഗൗ​ത​മി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും സ​ർ​ക്കാ​ർ ന​ൽ​ക​ണം. ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ളും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും വീ​ടും ഇ​ള​യ മ​ക​ന് ജോ​ലി​യും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Gautham Krishna Boat Accident Kollam Neendakara Pinarayi Vijayan

Recent News

Corehub Up