x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട സം​ഭ​വം; എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി

വെബ് ഡെസ്ക്
Published: August 11, 2026 05:28 PM IST | Updated: August 11, 2026 05:28 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി. വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ സ്ഥാ​ന​മൊ​ഴി​യു​ന്ന സി​ഇ​ഒ കാം​പ്ബെ​ൽ വി​ൽ​സ​ണെ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​ന് താ​യ്‌​ലാ​ന്‍റി​ലെ ഫൂ​ക്ക​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വ​ന്ന വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് 300 അ​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ച്ച​ത്. സം​ഭ​വ സ​മ​യ​ത്ത് വി​മാ​ന​ത്തി​ൽ 137 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ 13 യാ​ത്ര​ക്കാ​ർ​ക്കും നാ​ല് ജീ​വ​ന​ക്കാ​ർ​ക്കു​മു​ൾ​പ്പെ​ടെ 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ലെ പൈ​ല​റ്റു​മാ​രി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക സൈ​ക്കോ ആ​ക്ടീ​വ് സ​ബ്‌​സ്റ്റ​ൻ​സ് പ​രി​ശോ​ധ​ന​യി​ലും നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സാ​മ്പി​ളു​ക​ൾ വി​ശ​ദ​മാ​യ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

സം​ഭ​വ​ത്തി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​പൈ​ല​റ്റു​മാ​രെ​യും ഡ്യൂ​ട്ടി​യി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​നി​ർ​ത്തി.

Tags : Phuket Delhi Flight AirIndia Campbell Wilson Aircraft

Recent News

Corehub Up