x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാനും തണ്ടറും ഹിറ്റ്; തന്ത്രം മാറ്റി ലഹരിമാഫിയ

സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍
Published: August 3, 2026 11:29 PM IST | Updated: August 3, 2026 11:29 PM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സും എ​​​ക്‌​​​സൈ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍, ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ത​​​ണ്ട​​​ര്‍ എ​​​ന്നി​​​വ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​യ​​​തോ​​​ടെ ത​​​ന്ത്രം മാ​​​റ്റി ല​​​ഹ​​​രി മാ​​​ഫി​​​യ.

പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ നേ​​​രി​​​ട്ടു​​​ള്ള വി​​​ല്‍പ​​​ന​​​യും കൈ​​​മാ​​​റ്റ​​​വും ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഓ​​​ണ്‍ ലൈ​​​ന്‍ ഡെ​​​ലി​​​വ​​​റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ൽ​​​പ​​​ന. നേ​​​ര​​​ത്തേ പാ​​​ര്‍ക്കു​​​ക​​​ള്‍, ബീ​​​ച്ചു​​​ക​​​ള്‍, ഒ​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ഹ​​​രി കൈ​​​മാ​​​റ്റം.

എ​​​ന്നാ​​​ല്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍, എ​​​ന്‍ക്രി​​​പ്റ്റ​​​ഡ് മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പു​​​ക​​​ള്‍, വ്യാ​​​ജ പ്രൊ​​​ഫൈ​​​ലു​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി കോ​​​ഡ് ഭാ​​​ഷ​​​യി​​​ലൂ​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ രീ​​​തി.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ വി​​​ലാ​​​സം ല​​​ഭി​​​ച്ച​​​ശേ​​​ഷം വി​​​വി​​​ധ മാ​​​ര്‍ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ ല​​​ഹ​​​രി​​​യെ​​​ത്തി​​​ക്കും. അ​​​ന്വേ​​​ഷ​​​ണം ദു​​​ഷ്‌​​​ക​​​ര​​​മാ​​​ക്കാ​​​ന്‍ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും വ്യ​​​ത്യ​​​സ്ത ആ​​​ളു​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി​​​യും വ്യാ​​​പ​​​ക​​​മാ​​​ണ്. ക​​​സ്റ്റ​​​മ​​​റി​​​ല്‍നി​​​ന്ന് വാ​​​ല​​​റ്റു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണു പ​​​ണ​​​മി​​​ട​​​പാ​​​ട്.

Tags : Toofan Thunder Hit DrugMafia Strategy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up