x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊക്കാനയുടെ പുതിയ പ്രവർത്തനകാലത്തിന് വർണാഭമായ തുടക്കം; 42 ഇന കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു

ജിജി റ്റോം
Published: September 26, 2026 12:18 PM IST | Updated: September 26, 2026 12:18 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക ഐ​ക്യ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഫൊ​ക്കാ​ന ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു. പാ​ഴ്വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ​യും ബ​ന്ധ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും വ​സ​ന്ത​കാ​ലം പൂ​ർ​വാ​ധി​ക ശോ​ഭ​യോ​ടെ ഫൊ​ക്കാ​ന​യി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

2026 മു​ത​ലു​ള്ള ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​ത​ത്വ​ത്തി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യൊ​രു​ക്കു​ക എ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ദീ​പം തെ​ളി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞു. 42 ഇ​ന ക​ർ​മ്മ​പ​ദ്ധ​തി​യു​മാ​യി വ​ർ​ഷം മു​ഴു​വ​ൻ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യി ഫൊ​ക്കാ​ന​യെ മാ​റ്റു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂ​യോ​ർ​ക്കി​ലെ റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫൊ​ക്കാ​ന നേ​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ൽ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ ചെ​ണ്ട​വി​ദ്വാ​ൻ ജോ​യ്സ് വെ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തി​ല​ധി​കം ഗി​ന്ന​സ് ക​ലാ​കാ​ര​ന്മാ​രു​ടെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

 

K-Rail Survey

മേ​രി​ക്കു​ട്ടി മൈ​ക്കി​ളി​ന്‍റെ പ്രാ​ർഥനാ​ഗാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം ജെ​സി ആ​ന്‍റോ ആ​ല​പി​ച്ചു. ഫാ. ​ഗീ​വ​ർ​ഗീ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ബ്രി​ജി​ത് ജോ​ൺ കോ​ശി, ഫാ. ​ഷി​ബു ഡാ​നി​യേ​ൽ, ഫാ. ​മാ​ത്യു തോ​മ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫാ.​ഡോ. രാ​ജു വ​ർ​ഗീ​സ് പ്രാ​രം​ഭ പ്രാ​ർഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​രും ട്ര​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി​യും തു​ട​ർ​ന്ന് ഫാ. ​ഗീ​വ​ർ​ഗീ​സ് ച​ട്ട​ത്തി​ൽ കോ​ർഎ​പ്പി​സ്കോ​പ്പ, സ​ജി​മോ​ൻ ആ​ന്‍റണി, ഡോ. ​ആ​നി പോ​ൾ, ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത്, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​രും തി​രി​നാ​ളം തെ​ളി​ച്ചു.

ന്യൂയോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ബി​ൽ വെ​ബ്ബ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി, റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ആ​നി പോ​ൾ, മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ, ഇ​ന്ത്യ പ്ര​സ്സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത്, മു​ൻ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, മു​ൻ ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ എ​ന്നി​വ​രും പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും പു​തി​യ ഭ​ര​ണസ​മി​തി​ക്കു ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ പ്ര​സ് ക്ലബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് രാ​ജൂ പ​ള്ള​ത്ത്, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ സു​നി​ൽ ട്രൈ​സ്റ്റാ​ർ, മു​തി​ർന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, ജോ​ർ​ജ് തു​മ്പ​യി​ൽ, ജോ​സ് കാ​ടാ​പ്പു​റം, ഷി​ജോ പൗ​ലോ​സ്, ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന ജോ​യ് ഇ​ട്ട​ൻ, ടെ​റ​ൻ​സ​ൺ തോ​മ​സ് തു​ട​ങ്ങി ഫൊ​ക്കാ​ന​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളും മു​ൻ ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പ​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ഫൊ​ക്കാ​ന​യു​ടെ 42 ഇ​ന ക​ർ​മ്മ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​വാ​നാ​യി 15 ഉ​പ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. സോ​ണി അ​മ്പൂ​ക്ക​ൻ സ​മി​തി​ക​ളെ അ​വ​ത​രി​പ്പി​ക്കു​ക​യും വി​വി​ധ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ ക​രി​ച്ച് അ​ജു എ​ബ്ര​ഹാം, ചെ​റി​യാ​ൻ പെ​രു​മാ​ൾ, ജി​ൻ​സ് ജോ​സ​ഫ്, ആന്‍റ​ണി മാ​ത്യു, മേ​രി ഫി​ലി​പ്പ്, ഉ​ഷ ജോ​ർ​ജ്, സു​ജ ജോ​സ്, ജോ​ർ​ജ് ന​ട​വ​യ​ൽ, മി​ലി ഫി​ലി​പ്പ്, ലി​ജോ ജോ​ൺ, ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ ബെ​ന്നി നെ​ച്ചൂ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​കളും ​അ​വ​ത​രി​പ്പി​ച്ചു.

ന​ർ​ത്ത​കി​യും നാ​ട്യ​ഗു​രു​വു​മാ​യ ബി​ന്ധ്യ ശ​ബ​രി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​യൂ​ര സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ൽ​പം ശ്ര​ദ്ധേ​യ​മാ​യി. നാ​ട്യ​മു​ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് ഗു​രു ലി​സ ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ട​വും സ​ദ​സിൽ കേ​ര​ളീ​യ ഗൃ​ഹാ​തു​ര​ത ഉ​ണ​ർ​ത്തി.

സ്വാ​സ്തി​ക സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ലെ ക​ലാ​കാ​രി​ക​ളു​ടെ പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി. പ്രേം ​കൃ​ഷ്ണ, രാ​ജു ജോ​യി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ളും സ​ദ​സിന്‍റെ പ്ര​ശം​സ നേ​ടി.

 

K-Rail Survey

ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ( ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്), സ​ന്തോ​ഷ് നാ​യ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ആന്‍റോ വ​ർ​ക്കി (ട്ര​ഷ​റ​ർ), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡന്‍റ്), ജോ​സി ജെ. ​കാ​ര​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​ക്കു​ട്ട​ൻ പി​ള്ള (അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഗ്രേ​സ് മ​റി​യ ജോ​സ​ഫ് (അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ), ഷൈ​നി രാ​ജു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ), നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജു എ​ബ്ര​ഹാം, അ​നി​ൽ​കു​മാ​ർ ദാ​മോ​ദ​ര​ൻ​പി​ള്ള, ആ​ന്‍റ​ണി മാ​ത്യു, ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, ബി​ജോ വി​ത​യ​ത്തി​ൽ, ചെ​റി​യാ​ൻ പെ​രു​മാ​ൾ, ജോ​ർ​ജ് ന​ട​വ​യ​ൽ , ജി​ൻ​സ് ജോ​സ​ഫ്, മേ​രി ഫി​ലി​പ്പ്, റോ​ണി വ​ർ​ഗീ​സ്, ഷൈ​മി ജേ​ക്ക​ബ്, ശി​വ ത​ഷ്ണാ​ത്‌, സു​ജ ജോ​സ്, സു​ഷ​മ പ്ര​വീ​ൺ, റെ​ജി വ​ർ​ഗീ​സ്, ബി​ജു ജോ​ർ​ജ്, ഷി​ബു ജോ​ൺ, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഫോ​ബി പോ​ൾ ചി​റ്റി​ശേ​രി, ഉ​ഷ ജോ​ർ​ജ്, അ​ഭി​ലാ​ഷ് പു​ലി​ക്ക​ത്തോ​ടി, എ​ബ്ര​ഹാം പോ​ത്ത​ൻ, അ​ജി​ത് ചാ​ണ്ടി, സ്റ്റാ​ൻ​ലി എ​ത്തൂ​നി​ക്ക​ൽ, ലോ​ണ ബാ​ബു, രാ​ജീ​വ് വി ​കു​മാ​ര​ൻ, ജോ​ൺ​സ​ൺ ക​രി​ക്ക​ൽ, റെ​ജി വി. ​കു​ര്യ​ൻ, ഗീ​ത ജോ​ർ​ജ്, ല​ത മേ​നോ​ൻ, യൂ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ അ​ഷി​ത അ​ല​ക്സ്, എ​ബി അ​ല​ക്സ്, ബി​നി​ൽ ബെ​ന്നി, സാ​റ പോ​ത്ത​ൻ, റ്റി​യ കെ. ​ബാ​ബു, അ​നി​ത ബി​ജു ജോ​ർ​ജ്, ജൂ​ലി ജോ​സ്സി കാ​ര​ക്കാ​ട്ടു, ഫെ​യ്‌​ത് മ​രി​യ എ​ൽ​ദോ, ജോ​ഹാ​ൻ ഷി​ജോ ജോ​സ​ഫ് , ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ അം​ഗ​ങ്ങ​ളാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി (ചെ​യ​ർ), ജോ​യി വി. ​ചാ​ക്ക​പ്പ​ൻ, മ​നോ​ജ് ജെ. ​ഇ​ട​മ​ന, കെ​വി​ൻ ജോ​സ​ഫ്, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, സ​തീ​ശ​ൻ നാ​യ​ർ, മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര, തോ​മ​സ് തോ​മ​സ്, ഓ​ഡി​റ്റേ​ഴ്‌​സായ വ​ർഗീ​സ് ജേ​ക്ക​ബ്, ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന സ​മി​തി​യി​ലു​ള്ള​ത്.

നേ​ര​ത്തേ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ച്, മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, മു​ൻ ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ, പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ​ക്ക് രേ​ഖ​ക​ൾ കൈ​മാ​റി.

സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. പു​തു​മ​ക​ളെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രുവ​ശ​ങ്ങ​ളെ​ന്ന പോ​ലെ ഉ​ൾ​ക്കൊ​ണ്ടു ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന ശേ​ഷി​യെ വി​ല​പ്പെ​ട്ട​താ​ക്കു​വാ​ൻ അ​ണി​ചേ​രാ​മെ​ന്ന് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ ആ​വേ​ശ​മു​യ​ർ​ത്തി.

 

K-Rail Survey

ട്ര​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ്പോ​ട്സ്മാ​ൻ സ്പി​രി​റ്റോ​ടെ ന​ട​ന്ന, ഫൊ​ക്കാ​നാ ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ, പു​തി​യ ഭാ​ര​വാ​ഹി​ക​ളി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് വി​ജ​യി​പ്പി​ച്ച, ഫൊ​ക്കാ​നാ അം​ഗ​ങ്ങ​ൾ​ക്കും എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ൾ​ക്കും മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ​ക്കും ട്ര​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി നന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ആ​ന്‍റ​ണി മാ​ത്യു​വി​നെ കൂ​ടാ​തെ, ഷൈ​നി രാ​ജു​വും ജോ​ൺ കെ. ​ജോ​ർ​ജും എം.സി​മാ​രാ​യി​രു​ന്നു. പു​തു ത​ല​മു​റ​യു​ടെ സ​ജീ​വ സാ​ന്നി​ധ്യം ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​മെ​ന്നും ഭാ​വി ശോ​ഭ​ന​മാ​കു​മെ​ന്നും ഫൊ​ക്കാ​ന മീ​ഡി​യ ടീ​മി​നു​വേ​ണ്ടി പി​ആ​ർഒ. ​ജി​ജി റ്റോം, ​റോ​യ് ആ​ന്‍റ​ണി, ജോ​ർ​ജ്‌ ന​ട​വ​യ​ൽ, അ​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : FOKANA Inauguration USA NRINews

Recent News

Corehub Up