x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എം​ജി​എ​ച്ചിന്‍റെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​ര​മാ​യി

മൊ​യ്തീ​ന്‍ പു​ത്ത​ന്‍‌​ചി​റ
Published: September 26, 2026 02:57 PM IST | Updated: September 26, 2026 02:57 PM IST

പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ

 

ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി മു​സ്‌​ലിം​സ്‌ ഓ​ഫ്‌ ഗ്രേ​റ്റ​ര്‍ ഹൂ​സ്റ്റ​ണി​ന്‍റെ (എം​എം​ജി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ബു​ഷ്റ മ​ന​ക്ക​ട്ടി​ന്‍റെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​ര​വ​ധി പ്ര​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

പ്ര​ശ​സ്ത ന​ര്‍​ത്ത​കി ഡോ. ​സു​ന​ന്ദ നാ​യ​ര്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ജ​ഡ്ജ് സു​രേ​ന്ദ്ര​ന്‍ പ​ട്ടേ​ല്‍, ജ​ഡ്ജ് ജൂ​ലി മാ​ത്യു, ക്യാ​പ്റ്റ​ന്‍ മ​നു പൂ​പ്പാ​റ​യി​ല്‍, മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ന്‍ ഓ​ഫ്‌ ഗ്രേ​റ്റ​ര്‍ ഹൂ​സ്റ്റ​ണ്‍ (മാഗ്) പ്ര​സി​ഡ​ന്‍റ് റോ​യ്‌ മാ​ത്യു എ​ന്നി​വ​രു​ള്‍​പ്പെ​ടെ സാ​മൂ​ഹി​ക-​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​വും ആ​വേ​ശം നി​റ​ഞ്ഞ ചെ​ണ്ട​മേ​ള​വും കൊ​ച്ചു ക​ലാ​കാ​ര​ന്മാ​രു​ടെ പു​ലി​ക്ക​ളി​യും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക്‌ ഗം​ഭീ​ര തു​ട​ക്കം കു​റി​ച്ചു. കേ​ര​ളീ​യ പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തി വി​വി​ധ ത​രം ക​റി​ക​ളും പാ​യ​സ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക്‌ മാ​റ്റു കൂ​ട്ടി.

 

K-Rail Survey K-Rail Survey

വേ​ദി​യി​ല്‍ കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും അ​ണി​നി​ര​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​ങ്ങ​ളും ആ​ക​ര്‍​ഷ​ക​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും സ​ദ​സി​ന്‌ മി​ക​ച്ച ദൃ​ശ്യ​വി​രു​ന്നാ​യി.

ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക്‌ ഉ​ത്സ​വ​പ്ര​തീ​തി പ​ക​ര്‍​ന്ന്‌ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ നി​ര​വ​ധി ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. കാ​ണി​ക​ളി​ല്‍ വ​ലി​യ ആ​വേ​ശം നി​റ​ച്ച മ​ത്സ​ര​ങ്ങ​ള്‍ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി മാ​റി.

ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റി​ല്‍ നി​ന്നും പ്ര​ഥ​മ സം​ഗീ​ത നാ​ട​ക ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​യാ​യ ഡോ. ​സു​ന​ന്ദ നാ​യ​രെ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബു​ഷ്റ മ​ന​ക്ക​ട്ട്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ എം​എം​ജി​എ​ച്ചിന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ വ​ന്‍ വി​ജ​യ​മാ​യി സ​മാ​പി​ച്ചു.

Tags : MMGH Onam Celebration

Recent News

Corehub Up