വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ് സബ് ഇന്സ്പെക്ടര് മനോജ് നിര്വഹിക്കുന്നു.
വെള്ളറട : വെള്ളറട ജംഗ്ഷനില് വികസന സമിതിയുടെ നേതൃത്വത്തില് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ് വെള്ളറട സബ് ഇന്സ്പെക്ടര് മനോജ് നിര്വഹിച്ചു.
വികസന സമിതി പ്രസിഡന്റ് സത്യശീലന്, സെക്രട്ടറി സുരേഷ് കുമാര്, ജോയിന്റ് സെക്രട്ടറി രതീഷ്, കെ.ജി. മംഗള്ദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷബീര്, ട്രഷറര് പി.എസ്. ഷാജി, എഎസ് ഐ ജോസ്, പത്മകുമാര്, മുട്ടച്ചല് സിവിന്, അഡ്വ. അരുണ് തുടങ്ങിയവര് ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.