മൂലമറ്റം സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനം ഫാ. ബോബി കട്ടിക്കാട് നിര്‍വഹിക്കുന്നു.
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനം ചിന്തകനും എഴുത്തുകാരനുമായ ഫാ. ബോബി കട്ടിക്കാട് നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഡീന്‍ ഓഫ് റിസര്‍ച്ച് ഡോ. സിസ്റ്റര്‍ സിജോ ഫ്രാന്‍സിസ്, ബര്‍സാര്‍ ഫാ. ഡോണി കുരുവന്താനത്ത് സിഎംഐ, ഇംഗ്ലീഷ് വിഭാഗം മേധാവി സുനിത മാത്യു , ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ റോബിമാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham English Department Inauguration